‘കെ സുധാകരൻ ശക്തനായ നേതാവ്, സണ്ണി ജോസഫിനെ കണ്ണൂരിൽ അറിയാം, സംസ്ഥാന വ്യാപകമായി അറിയാൻ സാധ്യതയില്ല’ - പത്മജ വേണുഗോപാൽ

‘കെ സുധാകരൻ ശക്തനായ നേതാവ്, സണ്ണി ജോസഫിനെ കണ്ണൂരിൽ അറിയാം, സംസ്ഥാന വ്യാപകമായി അറിയാൻ സാധ്യതയില്ല’ - പത്മജ വേണുഗോപാൽ
May 12, 2025 01:25 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ണൂരിൽ അറിയാം. സംസ്ഥാന വ്യാപകമായി അറിയാൻ സാധ്യതയില്ല.

മലബാറിൽ നിന്നുപോലും ചില ചോദിച്ചിരുന്നു ഇതാരാണ് എന്ന്. ഫോട്ടോ കണ്ടാൽ തിരിച്ചറിയണം എന്ന കെ മുരളീധരന്റെ പ്രസ്താവന ശരിയാണ്. കെ മുരളീധരനെ പോലെയുള്ളവരെ ഒഴിവാക്കിയത് എന്തുകൊണ്ട് എന്ന് അറിയില്ല.

ഇപ്പോഴും ജാതി സമവാക്യങ്ങൾക്ക് കോൺഗ്രസ്‌ പ്രാധാന്യം നൽകുന്നു. തെറ്റ് തിരിത്തുമെന്ന് കോൺഗ്രസ്‌ വാദം അംഗീകരിക്കുന്നില്ല. തന്റെ തെരഞ്ഞെടുപ്പ് തോൽവിയിൽ ഇതുവരെ അന്വേഷണം നടത്താത പാർട്ടിയാണ് കോൺഗ്രസ്. ബിജെപി ജനങ്ങളുടെ മനസ് അറിഞ്ഞു പ്രവർത്തിക്കുന്നു കോൺഗ്രസ്‌ ഇപ്പോഴും പഴയക്കാലത്ത് എന്നും പത്മജ വേണുഗോപാൽ വിമർശിച്ചു.

പുതിയ കെപിസിസി പ്രസിഡന്‍റായി സണ്ണി ജോസഫ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ അഭിനന്ദനവുമായി കെ മുരളീധരൻ. വടകരയില്‍ കാലുകുത്തിയപ്പോള്‍ ഷാഫി പറമ്പിലിന്റെ ഗ്രാഫ് മുകളിലേക്ക് പോയെന്നും താന്‍ തൃശൂരിലേക്ക് മാറിയപ്പോള്‍ ഗ്രാഫ് താഴെ പോയെന്നും മുരളീധരന്‍ പറഞ്ഞു.

തൃശ്ശൂരിൽ ഉണ്ടായിരുന്ന പ്രതാപന്റെ ഗ്രാഫും പോയെന്നും മുരളി പറഞ്ഞു. ശരിയായ സമയത്ത് ശരിയായ ലിസ്റ്റ് പുറത്തുവിട്ട കേന്ദ്ര നേതൃത്വത്തെ മുരളീധരൻ അഭിനന്ദിച്ചു.

padmaja venugopal praises k sudhakran kpcc president

Next TV

Related Stories
തിരുവമ്പാടിയിൽ ലീഗിൻ്റെ പോഷക സംഘടനയുടെ കുടുംബസംഗമത്തിലേക്ക് പിവി അൻവറിന് ക്ഷണം; ബന്ധമില്ലെന്ന് ലീഗ്

Jun 14, 2025 01:17 PM

തിരുവമ്പാടിയിൽ ലീഗിൻ്റെ പോഷക സംഘടനയുടെ കുടുംബസംഗമത്തിലേക്ക് പിവി അൻവറിന് ക്ഷണം; ബന്ധമില്ലെന്ന് ലീഗ്

തിരുവമ്പാടിയിൽ ലീഗിൻ്റെ പോഷക സംഘടനയുടെ കുടുംബസംഗമത്തിലേക്ക് പിവി അൻവറിന്...

Read More >>
Top Stories