കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ തകർന്നുവീണു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. ആളപായം നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. (ചിത്രം പ്രതീകാത്മകം)

ബെംഗലൂരുവിൽ നിന്നും കേരളത്തിലേക്ക് ബസിൽ ലഹരിമരുന്ന് കടത്താൻ ശ്രമം; യുവാവും യുവതിയും പിടിയിൽ
കൊച്ചി : ബെംഗലൂരുവിൽ നിന്നും കേരളത്തിലേക്ക് ബസിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച യുവാവും യുവതിയും അങ്കമാലിയിൽ പിടിയിൽ.
ഇടുക്കി രാജകുമാരി സ്വദേശി ആൽബിറ്റും കായംകുളം സ്വദേശി അനഘയുമായാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.
ഇരുവരും കാക്കനാട് ലഹരിമരുന്ന് കച്ചവടം നടത്തുന്നവരാണെന്ന് പൊലീസ് അറിയിച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ പിടികൂടിയപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം കിട്ടിയത്. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരെയും അങ്കമാലിയിൽ വച്ച് ബസിൽ നിന്ന് പിടികൂടിയത്.
A helicopter crashed at Nedumbassery airport
