സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. തകഴി പടഹാരം പുത്തൻപുരയിൽ ഗ്രിഗറി – ഷീജ ദമ്പതികളുടെ മകൻ ജീവൻ ഗ്രിഗറി (17) ആണ് മരിച്ചത്. ഇന്ന് (ശനിയാഴ്ച) വൈകിട്ട് മൂന്ന് മണിയോടെ പമ്പാനദിയിലെ തകഴി കുന്നുമ്മ പുലിമുഖം ജട്ടിയിലായിരുന്നു അപകടം.

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഗ്രിഗറി വില്ലേജ് ഓഫീസിൽ നിന്നും നീറ്റ് പരീക്ഷയ്ക്കു വേണ്ടിയുള്ള സർട്ടിഫിക്കറ്റ് വാങ്ങാൻ പോയതാണ്.
ഇതിനിടെ സുഹൃത്തുക്കളുമായി പമ്പയാറ്റിലെ കുന്നുമ്മ പുലിമുഖം ജട്ടിയിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.
Plus two student drowned while taking a bath with his friends
