ന്യൂഡൽഹി : രാഹുലിനെതിരായ കോടതി വിധിക്കെതിരെ പാർലമെന്റിൽ എംപിമാരുടെ പ്രതിഷേധം. നിരോധനാജ്ഞ ലംഘിച്ച് പ്രതിപക്ഷം. എംപിമാരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി.

ജനാധിപത്യം അപകടത്തിൽ എന്ന ബാനറുമായി ആണ് പ്രകടനം നടത്തിയത്. മുതിർന്ന നേതാക്കൾ മുൻപന്തിയിൽ പ്രതിഷേധ പ്രകടനത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നു. പാർലമെന്റിന് മുന്നിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടന്നത്. തിങ്കളാഴ്ച രാജ്യവ്യാപകമായ സംഘടിപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
അതിന് മുന്നോടിയായിട്ടാണ് ഇന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ആം ആദ്മി പാർട്ടികളും ഇടത് പാർട്ടികളും ഡിഎംകെ എന്നിവർ ഒരുമിച്ചാണ് വിജയ്ചൗക്കിൽ നിന്ന് പാർലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. നിരോധനാജ്ഞ മറികടന്നാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്.
കോടതിവിധിക്കെതിരായ രാഷ്ട്രീയ നീക്കത്തില്‍ പന്ത്രണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് പിന്തുണയറിയിച്ചു. ഒബിസി വികാരം ഇളക്കി കോൺഗ്രസിന്‍റെ പ്രതിരോധത്തെ നേരിടാനാണ് ബിജെപിയുടെ നീക്കം. അതേസമയം, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഇന്നും സ്തംഭിച്ചു.
കോടതിവിധിക്കെതിരായ പ്രതിഷേധത്തില്‍ സഹകരണം തേടി ഇരുപത് പ്രതിപക്ഷ പാര്‍ട്ടികളെ കോണ്‍ഗ്രസ് സമീപിച്ചിരുന്നു. എന്നാല്‍ അകല്‍ച്ച വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്, ബിആര്‍എസ് തുടങ്ങിയ പാര്‍ട്ടികള്‍ വിട്ടുനിന്നു. സമാജ് വാദി പാര്‍ട്ടി, ആംആ്ദമി പാര്‍ട്ടിയടക്കം 12 കക്ഷികള്‍ കോണ്‍ഗ്രസിന് പിന്തുണയറിയിച്ചു.
Court verdict against Rahul; Protest of MPs in Parliament, arrested and removed
