ഡേറ്റിംഗ് ആപ്പിൽ നിന്ന് പരിചയപ്പെട്ടവരിൽ നിന്ന് 1.8 മില്ല്യൺ രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. 69 വയസുകാരനായ അമേരിക്കൻ പൗരനാണ് പിടിയിലായത്.

ക്യാൻസർ രോഗി, ആർട്ട് ഡീലർ, വാർ ഹീറോ തുടങ്ങി വിവിധ തരത്തിലാണ് ഇയാൾ ആളുകളെ പറ്റിച്ചിരുന്നത്. ഈ മാസാദ്യം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് സ്ത്രീകളിൽ നിന്നായി ഇയാൾ 1.8 മില്ല്യൺ തട്ടിയെടുത്തു എന്നാണ് കണ്ടെത്തൽ.
ന്യൂ യോർക്കിൽ താമസിക്കുന്ന നെൽസൺ കോൺ എന്നയാൾക്കെതിരെയാണ് പരാതി. ഇയാളുടെ തട്ടിപ്പിനിരയായ പലരും ഇപ്പോൾ ഇക്കാര്യം തുറന്നുപറയുന്നുണ്ട്.
ഇയാളുടെ തട്ടിപ്പിനിരയായ ക്രിസ്റ്റി എന്ന 64കാരിയെ വിയറ്റ്നാം യുദ്ധത്തിലെ സേവനത്തിന് സ്വർണമെഡൽ ലഭിച്ചെന്നുപറഞ്ഞാണ് പറ്റിച്ചത്. 2000 ഓഗസ്റ്റിലാണ് ഇവർ തട്ടിപ്പുകാരനെ പരിചയപ്പെടുന്നത്. തുടർന്ന് നിക്ഷേപ പദ്ധതികളെന്ന പേരിൽ പലപ്പോഴായി ഇയാൾ സ്ത്രീയെ പറ്റിച്ച് പണം വാങ്ങുകയായിരുന്നു.
extorted money from acquaintances on dating app; A 69-year-old man was arrested
