പട്ന റെയിൽവേ സ്റ്റേഷനിലെ അശ്ലീല വിഡിയോ പ്രദർശനം; ഏജൻസിയുമായുള്ള കരാർ അവസാനിപ്പിച്ച് അധികൃതർ

പട്ന റെയിൽവേ സ്റ്റേഷനിലെ അശ്ലീല വിഡിയോ പ്രദർശനം; ഏജൻസിയുമായുള്ള കരാർ അവസാനിപ്പിച്ച് അധികൃതർ
Mar 22, 2023 07:49 PM | By Nourin Minara KM

പട്ന: പട്ന റെയിൽവേ സ്റ്റേഷനിലെ അശ്ലീല വിഡിയോ പ്രദർശനവുമായി ബന്ധപ്പെട്ട് നടപടിയുമായി അധികൃതർ. റെയിൽവേ സ്റ്റേഷനിലെ ടെലിവിഷൻ സംപ്രേഷണത്തിൻ്റെ കരാർ ഏറ്റെടുത്ത കമ്പനിയുമായുള്ള കരാർ റദ്ദാക്കിയതായി ഈസ്റ്റ് സെൻട്രൽ റെയിൽവേ വക്താവ് ബിരേന്ദ്ര കുമാർ പറഞ്ഞു. ഇവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്തു എന്നും അദ്ദേഹം അറിയിച്ചു.

കൊൽക്കത്ത ആസ്ഥാനമായ ദത്ത സ്റ്റുഡിയോ ആണ് ഈ കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനി. ഇവർക്കെതിരെ രണ്ട് വ്യത്യസ്ത കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പട്ന റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ടി വി സ്‌ക്രീനുകളിൽ അശ്ലീല സിനിമയിലെ ദൃശ്യങ്ങൾ പ്ലേ ചെയ്തത് മൂന്ന് മിനിറ്റോളമായിരുന്നു.

ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം നടന്നതെന്ന് യാത്രക്കാർ പറഞ്ഞു. പരസ്യചിത്രമാണെന്നാണ് തുടക്കത്തിൽ യാത്രക്കാർ വിചാരിച്ചിരുന്നതെങ്കിലും ടി വി സ്‌ക്രീനിൽ പ്ലേ ആയിരിക്കുന്നത് അഡൾട്ട് സിനിമയിലെ രംഗങ്ങളാണെന്ന് മനസിലായതോടെ യാത്രക്കാർ പലരും വല്ലാതെ അസ്വസ്ഥരാകുകയായിരുന്നു. നൂറു കണക്കിന് യാത്രക്കാരാണ് ആ സമയത്ത് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നത്.

ടി വിയിൽ അശ്ലീല ദൃശ്യങ്ങൾ കണ്ട് യാത്രക്കാരിൽ ചിലർ ബഹളം വയ്ക്കുകയും കൂവി വിളിക്കുകയും ചെയ്‌തെങ്കിലും മൂന്ന് മിനിറ്റിലധികം സമയം ദൃശ്യങ്ങൾ സ്‌ക്രീനിൽ പ്ലേ ചെയ്‌തെന്നാണ് യാത്രക്കാർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തെത്തുടർന്ന് യാത്രക്കാർ ഗവൺമെന്റ് റെയിൽവേ പൊലീസിൽ പരാതി സമർപ്പിച്ചു.

വിഡിയോ അബദ്ധത്തിൽ പ്ലേ ആയതാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ ഉൾപ്പെടെ ആ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ഇത്തരമൊരു ദൃശ്യം മൂന്ന് മിനിറ്റോളം പ്രദർശിപ്പിക്കപ്പെട്ടത് ഗൗരവതരമായ വിഷയമാണെന്ന് അധികൃതർ വ്യക്തമാക്കി. നിരവധി യാത്രക്കാർ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള വിഡിയോയും പകർത്തിയിരുന്നു.

The authorities terminated the contract with the agency at Patna railway station

Next TV

Related Stories
ഒന്നര ദശലക്ഷം ഹിന്ദു യുവതികളുടെ വിവരങ്ങൾ ചോർത്തി മുസ്‍ലിംകൾക്ക് നൽകിയെന്ന് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

Jun 6, 2023 10:56 PM

ഒന്നര ദശലക്ഷം ഹിന്ദു യുവതികളുടെ വിവരങ്ങൾ ചോർത്തി മുസ്‍ലിംകൾക്ക് നൽകിയെന്ന് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

ബി.ജെ.പി നേതാവും വിദ്വേഷ പ്രസംഗങ്ങൾക്ക് പേരുകേട്ടയാളുമായ കപിൽ മിശ്രയെ ടാഗ് ചെയ്തുള്ള ട്വീറ്റിൽ വിവരങ്ങൾ അദ്ദേഹത്തിന് കൈമാറിയിട്ടുണ്ടെന്നും...

Read More >>
‘മുസ്ലീം വ്യാപാരികൾ പുരോല വിട്ടുപോകണം ’; ഉത്തരാഖണ്ഡിൽ മുസ്ലിം വ്യാപാര സ്ഥാപനങ്ങളിൽ ഭീഷണി പോസ്റ്റർ

Jun 6, 2023 09:41 PM

‘മുസ്ലീം വ്യാപാരികൾ പുരോല വിട്ടുപോകണം ’; ഉത്തരാഖണ്ഡിൽ മുസ്ലിം വ്യാപാര സ്ഥാപനങ്ങളിൽ ഭീഷണി പോസ്റ്റർ

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ, പുരോല മേഖലയിലെ മുസ്ലീം വ്യാപാരികളുടെ ഉടമസ്ഥതയിലുള്ള കടകളിൽ ഭീഷണി പോസ്റ്ററുകൾ...

Read More >>
വിമാനത്തിൽ ബോംബെന്ന് ബഹളം വെച്ചു; മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി

Jun 6, 2023 09:15 PM

വിമാനത്തിൽ ബോംബെന്ന് ബഹളം വെച്ചു; മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി

വിമാനത്തിൽ ബോംബെന്ന് ബഹളം വെച്ചു; മുഴുവൻ യാത്രക്കാരെയും...

Read More >>
 ദളിതൻ കുതിരപ്പുറത്ത് കയറാൻ പാടില്ല; വിവാഹ ഘോഷയാത്രയ്ക്കിടെ വരന് നേരെ കല്ലേറ്

Jun 6, 2023 08:48 PM

ദളിതൻ കുതിരപ്പുറത്ത് കയറാൻ പാടില്ല; വിവാഹ ഘോഷയാത്രയ്ക്കിടെ വരന് നേരെ കല്ലേറ്

വിവാഹ ഘോഷയാത്ര സാഗർ ജില്ലയിലെ ഷാഗർഹിലുള്ള വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഒരു സംഘം ഗ്രാമവാസികൾ ഘോഷയാത്ര...

Read More >>
ബിയർ ലോറി നടുറോഡിൽ മറിഞ്ഞു, കിട്ടിയ കുപ്പിയുമെടുത്ത് ഓടി നാട്ടുകാർ

Jun 6, 2023 07:51 PM

ബിയർ ലോറി നടുറോഡിൽ മറിഞ്ഞു, കിട്ടിയ കുപ്പിയുമെടുത്ത് ഓടി നാട്ടുകാർ

200 പെട്ടി ബിയറുമായി പോയ മിനിലോറി നടുറോഡിൽ മറിഞ്ഞതോടെ കിട്ടിയ കുപ്പികൾ കൈക്കലാക്കി...

Read More >>
രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സർക്കാർ പിൻവലിച്ചു

Jun 6, 2023 07:41 PM

രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സർക്കാർ പിൻവലിച്ചു

രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായ സാഹചര്യത്തിൽ രണ്ട് ഉദ്യോഗസ്ഥരോടും തങ്ങളുടെ മാതൃ വകുപ്പിലേക് മടങ്ങാൻ പൊതുഭരണ വകുപ്പ്...

Read More >>
Top Stories