തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സമീപനം അജണ്ടയുടെ ഭാഗമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസിനുള്ള ആഭ്യന്തര കലഹം മറച്ചുവയ്ക്കാനുള്ള ശ്രമമാണ് സഭയിൽ കണ്ടത്. ബിജെപിക്ക് ഒരു പ്രതിപക്ഷ നേതാവില്ലാത്ത കുറവ് പ്രതിപക്ഷ നേതാവ് പരിഹരിച്ച് കൊടുക്കുന്നുണ്ട്.

പ്രതിപക്ഷ നേതാവും ചില കോൺഗ്രസ് എംഎൽഎമാരും മാത്രമാണ് പ്രശ്നം ഉണ്ടാക്കുന്നത്. പെട്ടിപ്പിടുത്തക്കാർ ആഞ്ഞടിച്ചാൽ തകർന്നു പോകില്ല. ഇന്നത്തെ സതീശന്റെ പെട്ടിപ്പിടുത്തക്കാർ പണ്ട് മറ്റ് പലരുടെയും പെട്ടിപ്പിടുത്തക്കാരായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം പ്രതിപക്ഷം നടുത്തളത്തില്‍ അസാധാരണ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ സഭാ നടപടികള്‍ വെട്ടിച്ചുരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചതോടെയാണ് സഭ പിരിഞ്ഞത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും ഈ നോട്ടീസും സഭയില്‍ ഒഴിവാക്കപ്പെട്ടു. സഭയില്‍ ഇന്ന് ചോദ്യോത്തര വേളയും റദ്ദ് ചെയ്തു.
The approach of the opposition is part of the agenda- Muhammed Riyas
