കൊച്ചി: ലഹരി മരുന്നുമായി യുവതിയെ എറണാകുളത്ത് പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. ഇവരുടെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ 52 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ നിന്നാണ് എം ഡി എം എ പിടികൂടിയത്.
സംഭവത്തിൽ അഞ്ജു കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി. 29 കാരിയാണ് അഞ്ജു. ഇവർ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ്. കാസർകോട് സ്വദേശിയ സമീറിനൊപ്പമാണ് അഞ്ജു കൃഷ്ണ താമസിച്ചിരുന്നത്.
ഇവരുടെ ഫ്ലാറ്റിൽ കൊച്ചി സിറ്റി പൊലീസിന്റെ നാർകോടിക് സെല്ലും തൃക്കാക്കര പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. സമീറിനായി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
Woman arrested with MDMA in Kochi