ന​ഗരമധ്യത്തിൽ യുവതിയെ മർദ്ദിച്ചു കാറിൽ കയറ്റി യുവാവ്; വീഡിയോ പുറത്ത്

ന​ഗരമധ്യത്തിൽ യുവതിയെ മർദ്ദിച്ചു കാറിൽ കയറ്റി യുവാവ്; വീഡിയോ പുറത്ത്
Mar 19, 2023 12:00 PM | By Vyshnavy Rajan

ന്യൂഡൽഹി : വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ ​മംഗോൽപുരിയിൽ യുവാവ് യുവതി​യെ മർദ്ദിച്ച് കാറിനുള്ളിലേക്ക് വലിച്ചിഴച്ചു.

ഇതെല്ലാം വീക്ഷിച്ചുകൊണ്ട് പുറത്തുനിന്ന മറ്റൊരു യുവാവും പിന്നീട് കാറിലേക്ക് കയറി. അതിനു ശേഷം കാർ വേഗതയിൽ ഓടിച്ചുപോവുകയായിരുന്നു. നിശ്ശബ്ദനായി നിന്നയാൾ ആണ് ടാക്സിയുടെ ഡ്രൈവർ എന്നാണ് കരുതുന്നത്.

തിരക്കേറിയ റോഡിൽ വെച്ച് യുവാവ് യുവതിയെ മർദ്ദിച്ച് അവശയാക്കി കാറിലേക്ക് വലിച്ചുകയറ്റുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടിട്ടും ആരും സഹായിക്കാൻ എത്തിയില്ല.

വിഡിയോ ശ്രദ്ധയിൽ പെട്ട പൊലീസ് അന്വേഷണം തുടങ്ങി. ഹരിയാന സ്വദേശിയുടെ പേരിലാണ് ടാക്സി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി.

ശനിയാഴ്ച രാത്രി 11.30 ക്ക് ഗുരുഗ്രാമിലെ ഐ.എഫ്.എഫ്.സി.ഒ ചൗക്കിലാണ് ടാക്സി ഒടുവിൽ എത്തിയതെന്നും സി.സി.ടി.വി ദൃശ്യങ്ങളിൽ മനസിലായിട്ടുണ്ട്. ടാക്സിയെയും ഡ്രൈവറെയും കണ്ടെത്താനുള്ള തിരച്ചിൽ ഡൽഹി പൊലീസ് ഊർജിതമാക്കി. രോഹിണിയിൽ നിന്ന് വികാസ്പുരിയിലേക്കാണ് ഉബർ ആപ് വഴി ടാക്സി വിളിച്ചത്.

A young man beat up a young woman and put her in a car in the middle of the city; Video out

Next TV

Related Stories
കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന മ​ത്യാ​സ് കാ​റി​ടി​ച്ച് മ​രി​ച്ചു

May 13, 2025 11:08 AM

കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന മ​ത്യാ​സ് കാ​റി​ടി​ച്ച് മ​രി​ച്ചു

കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന മ​ത്യാ​സ് കാ​റി​ടി​ച്ച്...

Read More >>
Top Stories