കൊല്ലം: കൊല്ലം കുണ്ടറ പെരുമ്പുഴയിലെ ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം. കടയുടെ ഷട്ടർ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ സിസിടിവി ക്യാമറകളുടെ ഉപകരണങ്ങൾ കടത്തിക്കൊണ്ടുപോയി. രണ്ട് പേരാണ് മോഷണത്തിനെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഔട്ട് ലെറ്റിൽ നിന്ന് മദ്യക്കുപ്പികൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.

രാവിലെ ശുചീകരണ തൊഴിലാളികൾ എത്തിയപ്പോഴാണ് ഷട്ടർ ഉയർത്തിവച്ചിരിക്കുന്നത് കണ്ടത്. ഉടൻതന്നെ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് കുണ്ടറ പൊലീസ് അറിയിച്ചു.
Theft at Beverages Out Let; Police registered a case
