പാലക്കാട് : മകൻ നോക്കിനിൽക്കെ അച്ഛന്‍ കിണറ്റിൽ വീണ് മരിച്ചു. മണ്ണാർക്കാട് കുളപ്പാടം ഒഴുകുപാറ നരിയാർമുണ്ട കാളിയപ്പൻ ആണ് മരിച്ചത്. 55 വയസായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. ആര്യമ്പാവ് കെ ടി ഡി സിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കിണർ വൃത്തിയാക്കുന്നതിനിടെ കാൽവഴുതി കാളിയപ്പൻ വീഴുകയായിരുന്നു.
മൂത്തമകൻ കാർത്തിക് നോക്കിനിൽക്കുകയായിരുന്നു അപകടം. കാർത്തിക് മറ്റുള്ളവരെ അറിയിച്ചാണ് കാളിയപ്പനെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തമിഴ്നാട് സ്വദേശിയാണ് കാളിയപ്പൻ.
The father fell into the well and died while his son was watching
