കോഴിക്കോട് : പന്തീരാങ്കാവിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് മുകളിലാണ് അപകടം ഉണ്ടായത്. കാറും ഓട്ടോ റിക്ഷയും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

ബൈക്ക് യാത്രക്കാരനാണ് അപകടത്തിൽ മരിച്ചത്. പെരുമുഖം സ്വദേശി ധനീഷ് എന്നയാളാണ് മരിച്ചത്. ഇയാൾക്ക് 58 വയസായിരുന്നു പ്രായം. അപകടം നടന്നത് ദേശീയപാതയിലാണ്. ധനീഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
കോട്ടയം : പാലാ തൊടുപുഴ റോഡിൽ പ്രവിത്താനം ടൗണിന് സമീപം ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കൽ ഹർഷൽ ബിജു ആണ് മരിച്ചത്. 22 വയസ്സായിരുന്നു
. രാവിലെ ഒമ്പതരയോടെ പ്രവിത്താനം ചൂണ്ടച്ചേരി റോഡിൽ ആയിരുന്നു അപകടം. ടിപ്പറിന്റെ പിന്നാലെ എത്തിയ വാഹനം ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഹർഷൽ ബൈക്ക് വെട്ടിക്കുകയായിരുന്നു.
റോഡിലേക്ക് വീണ ഹർഷലിന്റെ ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങി. ഹർഷൽ സംഭവം സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Vehicles collided on Arapuzha bridge in Kozhikode; A tragic end for the biker
