മലയാളി പെൺകുട്ടിയെ ട്രെയിനിൽ വെച്ച് മദ്യം നൽകി പീഡിപ്പിച്ചു; സൈനികൻ അറസ്റ്റിൽ

മലയാളി പെൺകുട്ടിയെ ട്രെയിനിൽ വെച്ച് മദ്യം നൽകി പീഡിപ്പിച്ചു;  സൈനികൻ അറസ്റ്റിൽ
Mar 18, 2023 12:30 PM | By Vyshnavy Rajan

ആലപ്പുഴ : ട്രെയിനിൽ വെച്ച് മദ്യം നൽകി മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. മണിപ്പാൽ സർവകലാശാലയിലെ മലയാളി വിദ്യാർത്ഥിനിയെയാണ് പീഡിപ്പിച്ചത്.

വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ വെച്ചാണ് സംഭവം നടന്നത്. പ്രതി പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാർ സൈനികനാണെന്നാണ് വിവരം. ഇയാളെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

പീഡിപ്പിക്കപ്പെട്ട പെൺകുട്ടി തിരുവനന്തപുരം സ്വദേശിയാണ്. രാജധാനി എക്സ്‌പ്രസിൽ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ വെച്ചാണ് സംഭവം നടന്നത്. പ്രതി ജമ്മു കശ്മീരിൽ സൈനികനാണ്. ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു.

പത്തനംതിട്ട കടപ്ര സ്വദേശിയാണ് പ്രതി. പീഡിപ്പിക്കപ്പെട്ട യുവതി ഉഡുപ്പിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ട്രെയിനിന്റെ അപ്പർ ബർത്തിൽ ഇവർക്ക് ഒപ്പം കയറിയ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് പ്രതി നിർബന്ധിച്ച് മദ്യം നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. 

A Malayali girl was molested with alcohol on a train; The soldier was arrested

Next TV

Related Stories
വിളിച്ചിട്ട് ഫോണെടുക്കുന്നില്ല, 19കാരിയെ കഴുത്തറുത്ത് കൊന്ന് കാമുകൻ

May 12, 2025 09:15 PM

വിളിച്ചിട്ട് ഫോണെടുക്കുന്നില്ല, 19കാരിയെ കഴുത്തറുത്ത് കൊന്ന് കാമുകൻ

വിളിച്ചിട്ട് ഫോണെടുക്കാത്തതിനെ തുടർന്ന് 19കാരിയുടെ കഴുത്തറുത്ത് കാമുകൻ....

Read More >>
Top Stories