ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചക്കേസ്; ഹോസ്റ്റല്‍ നടത്തിപ്പുകാരിയും കാമുകനും അറസ്റ്റില്‍

ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചക്കേസ്;  ഹോസ്റ്റല്‍ നടത്തിപ്പുകാരിയും കാമുകനും അറസ്റ്റില്‍
Mar 18, 2023 12:37 AM | By Vyshnavy Rajan

തൃപ്പൂണിത്തുറ : ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഹോസ്റ്റല്‍ നടത്തിപ്പുകാരിയും കാമുകനും അറസ്റ്റില്‍.

മലപ്പുറം തിരൂര്‍ തെക്കുമുറി ഭാഗത്ത് ശ്രീരാഗം വീട്ടില്‍ ചിപ്പി (28), ഇവരുടെ കാമുകന്‍ ചോറ്റാനിക്കര അയ്യന്‍കുഴി ശ്രീശൈലം വീട്ടില്‍ അരുണ്‍കുമാര്‍ (33) എന്നിവരെയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലlസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

തൃപ്പൂണിത്തുറ വടക്കേക്കോട്ടയ്ക്ക് സമീപം ക്യൂന്‍സ് ലാന്‍ഡ് ലേഡീസ് ഹോസ്റ്റലിലാണ് കേസിനാസ്പദമായ സംഭവം. ഇവിടെ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന കോട്ടയം സ്വദേശിനിയെ ഇക്കഴിഞ്ഞ ഒന്നിന് പുലര്‍ച്ചെ 3.30ന് ഹോസ്റ്റല്‍ ഉടമ ചിപ്പിയുടെ ഒത്താശയോടെ അരുണ്‍കുമാര്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് കേസ്.

പ്രതിയെ തള്ളിയിട്ട യുവതി ബാത്ത് റൂമില്‍ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ ഗുണ്ടകളെ ഉപയോഗിച്ച് വക വരുത്തുമെന്നും ഹോസ്റ്റല്‍ നടത്തിപ്പുകാരി ഭീഷണിപ്പെടുത്തി. വഴങ്ങില്ല എന്നു മനസ്സിലാക്കിയതോടെ യുവതി 82000 രൂപ ഹോസ്റ്റലില്‍ നിന്നും മോഷ്ടിച്ചു എന്ന് കാണിച്ച് ചിപ്പി ഹില്‍പാലസ് പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ഥ വിവരങ്ങള്‍ പുറത്തറിയുന്നത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചിപ്പിയെയും അരുണ്‍കുമാറിനെയും പിടികൂടുകയായിരുന്നു.

അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ എം. പ്രദീപ്, വി.ആര്‍ രേഷ്മ, എ.എസ്.ഐ പ്രിയ, സീനിയര്‍ സി.പി.ഒ പ്രവീണ്‍ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

A case of trespassing in a hostel and trying to rape a young woman; The hostel operator and her boyfriend were arrested

Next TV

Related Stories
കൊച്ചിയിൽ എംഡിഎംഎയുമായി യുവതി പിടിയിൽ

Mar 20, 2023 07:49 PM

കൊച്ചിയിൽ എംഡിഎംഎയുമായി യുവതി പിടിയിൽ

ഇവരുടെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ 52 ഗ്രാം എം ഡി എം എ...

Read More >>
നടുറോഡിൽ സ്ത്രീക്കെതിരെ അതിക്രമം;ജോലിയിൽ വീഴ്ച വരുത്തിയ രണ്ട് പൊലീസുകാ‍ര്‍ക്ക് സസ്പെൻഷൻ

Mar 20, 2023 07:15 PM

നടുറോഡിൽ സ്ത്രീക്കെതിരെ അതിക്രമം;ജോലിയിൽ വീഴ്ച വരുത്തിയ രണ്ട് പൊലീസുകാ‍ര്‍ക്ക് സസ്പെൻഷൻ

ആക്രമിക്കപ്പെട്ട വിവരം സ്ത്രീ അറിയിച്ച ശേഷം സ്ഥലത്ത് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും...

Read More >>
കോഴിക്കോട് മെഡി. കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസ്; അറ്റന്‍ഡര്‍ അറസ്റ്റിൽ

Mar 20, 2023 03:13 PM

കോഴിക്കോട് മെഡി. കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസ്; അറ്റന്‍ഡര്‍ അറസ്റ്റിൽ

കോഴിക്കോട് മെഡി. കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസിൽ അറ്റന്‍ഡര്‍...

Read More >>
പാട്‌നയിൽ തെരുവ് നായയെ ബലാത്സംഗം ചെയ്തു; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Mar 20, 2023 12:59 PM

പാട്‌നയിൽ തെരുവ് നായയെ ബലാത്സംഗം ചെയ്തു; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബീഹാറിലെ പാട്‌നയിൽ തെരുവ് നായയെ ബലാത്സംഗം ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുന്നു. ഫുൽവാരി ഷെരീഫിലെ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി; അറ്റൻഡർക്കെതിരെ പൊലീസ് കേസ് എടുത്തു

Mar 20, 2023 07:44 AM

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി; അറ്റൻഡർക്കെതിരെ പൊലീസ് കേസ് എടുത്തു

ശസ്ത്രക്രിയയ്ക്ക് ശേഷമുളള മയക്കത്തിൽ നിന്ന് പാതി ഉണര്‍ന്നിരിക്കവെയാണ്...

Read More >>
ഇടുക്കിയിൽ ഒരാൾ കുത്തേറ്റു മരിച്ചു

Mar 20, 2023 07:22 AM

ഇടുക്കിയിൽ ഒരാൾ കുത്തേറ്റു മരിച്ചു

വഴിയരികിൽ കുത്തേറ്റു മരിച്ച നിലയിൽ...

Read More >>
Top Stories