കിടിലന്‍ ലെഹങ്ക ലുക്കിൽ ബോളിവുഡ് തരം; ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ച് അനന്യ പാണ്ഡെ

കിടിലന്‍ ലെഹങ്ക ലുക്കിൽ ബോളിവുഡ് തരം; ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ച് അനന്യ പാണ്ഡെ
Mar 16, 2023 09:00 PM | By Athira V

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച താരപുത്രിയാണ് അനന്യ പാണ്ഡെ. സിനിമയേക്കാള്‍ അനന്യയുടെ ഓഫ് സ്‌ക്രീന്‍ ജീവിതമാണ് മിക്കപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്. ഫാഷന്‍റെ കാര്യത്തിലും അനന്യ വേറിട്ടു നില്‍ക്കുന്നു. സ്‌റ്റൈലിഷ് ഔട്ടുഫിറ്റുകള്‍ കൊണ്ട് ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാന്‍ താരത്തിനായി. ഇപ്പോഴിതാ കസിന്റെ വിവാഹചടങ്ങുകളിലെ അനന്യയുടെ പുത്തൻ ലുക്കാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

പേസ്റ്റല്‍ നിറത്തിലുള്ള ലെഹങ്കയിലാണ് അനന്യ തിളങ്ങുന്നത്. ഫ്ലോറല്‍ വര്‍ക്കുകളാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. ഹെവി ഡിസൈനുകളുള്ള പാവാടയും അതിന് മാച്ച് ചെയ്യുന്ന ബ്ലൗസും ഡിസൈനോടു കൂടിയ ദുപ്പട്ടയും അനന്യയെ മനോഹരിയാക്കി.പിൻവശത്ത് പിടിപ്പിച്ച മുത്തുകളാണ് ബ്ലൗസിന്റെ ഹൈലൈറ്റ്. മികച്ച പ്രതികരണമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ ലഭിക്കുന്നത്.സിമ്പിൾ ഡിസൈനുകളിൽ ഹെവി ആക്സസറീസില്ലാതെയുള്ള അനനന്യയുടെ സ്റ്റൈലിനെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ.

https://instagram.com/tanghavri?igshid=YmMyMTA2M2Y=

ലെഹങ്കയിലും ഹോട്ട് ലുക്ക് എന്നാണ് ചില ആരാധകരുടെ കമന്‍റ്. നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ടുവിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറുന്നത്.അന്ന് മുതല്‍ക്കു തന്നെ നെപ്പോ കിഡ് എന്ന വിമര്‍ശനം കേള്‍ക്കുന്നുണ്ടെങ്കിലും ഇതിനോടകം തന്നെ ഹിറ്റുകളുടെ ഭാഗമാകാന്‍ അനന്യയ്ക്ക് സാധിച്ചിട്ടുണ്ട്. വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗര്‍ ആണ് താരത്തിന്‍റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.പക്ഷെ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. അതേസമയം, ധാരാളം സിനിമകളാണ് അനന്യയുടേതായി അണിയറയിലുള്ളത്. ഡ്രീം ഗേള്‍ 2, മൈ ഫ്രണ്ട് റൂബി, ഖോ ഗയേ ഹം കഹാം എന്നിവയാണ് അനന്യയുടെ അണിയറയിലുള്ള സിനിമകള്‍.

Bollywood types in cool lehenga looks; Ananya Pandey shared the pictures on Instagram

Next TV

Related Stories
#fashion | 'നീ മതി'പുത്തൽ ലുക്കിൽ ഹണി റോസ്., താരത്തിന്റെ പുതിയ പോസ്റ്റ്‌ കാണാം

Sep 23, 2023 11:47 PM

#fashion | 'നീ മതി'പുത്തൽ ലുക്കിൽ ഹണി റോസ്., താരത്തിന്റെ പുതിയ പോസ്റ്റ്‌ കാണാം

പ്രിയ താരം ഹണി റോസ് പങ്കു വെച്ച പുതിയ പോസ്റ്റ്‌ വൈറൽ...

Read More >>
#fasahion | പുതിയ പോസ്റ്റ്‌ പങ്കു വെച്ച് റിമി ടോമി; പുതിയ പോസ്റ്റ്‌ കാണാം

Sep 22, 2023 11:45 PM

#fasahion | പുതിയ പോസ്റ്റ്‌ പങ്കു വെച്ച് റിമി ടോമി; പുതിയ പോസ്റ്റ്‌ കാണാം

സിമ്പിൾ വേഷത്തിൽ എത്തിയ റിമി ലളിതമായി മേക്കപ്പ്...

Read More >>
#fashion | ഇതാ ആരാധകരെ കീഴടക്കി സണ്ണി ലിയോണി; പുത്തൻ ലുക്ക് കാണാം

Sep 21, 2023 11:15 PM

#fashion | ഇതാ ആരാധകരെ കീഴടക്കി സണ്ണി ലിയോണി; പുത്തൻ ലുക്ക് കാണാം

മുഖം പോലെ തന്നെ താരത്തിന്റെ വസ്ത്രവും...

Read More >>
#fashion | സാരിയിൽ തിളങ്ങി സൂപ്പർ താരം രശ്മിക മന്ദന

Sep 20, 2023 11:40 PM

#fashion | സാരിയിൽ തിളങ്ങി സൂപ്പർ താരം രശ്മിക മന്ദന

ലളിതമായ മേക്കപ്പും ആഭരണങ്ങളുമാണ് താരം...

Read More >>
#fashion | മനം നിറച്ച് ആലിയ.,പുതിയ പോസ്റ്റ്‌ പങ്കു വെച്ച് താരം

Sep 19, 2023 11:52 PM

#fashion | മനം നിറച്ച് ആലിയ.,പുതിയ പോസ്റ്റ്‌ പങ്കു വെച്ച് താരം

താരം ഇതിനു മുന്നേ പങ്കു വെച്ച പോസ്റ്റുകൾ എല്ലാം...

Read More >>
#fashion | പിങ്ക് സാരിയിൽ  ശിൽപ്പ ഷെട്ടി; പുതിയ പോസ്റ്റ്‌ ഏറ്റെടുത്ത് ആരാധകർ

Sep 18, 2023 08:23 PM

#fashion | പിങ്ക് സാരിയിൽ ശിൽപ്പ ഷെട്ടി; പുതിയ പോസ്റ്റ്‌ ഏറ്റെടുത്ത് ആരാധകർ

മുൻ നിര നടിമാരിൽ ഒരാളായ ശിൽപ്പ ഷെട്ടിയുടെ പുതിയ ഫോട്ടോ...

Read More >>
Top Stories