മഹാരാഷ്ട്ര: അപൂർവ്വ തരം കാഴ്ചകളുടെ ഭണ്ഡാരമാണ് ഭണ്ഡാർദര. അത് കൊണ്ട് തന്നെയാണ് നിധികളുടെ താഴ്വരയെന്ന പേര് ഭണ്ഡാർദരക്ക് ലഭിച്ചത്. മഹാരാഷ്ട്രയിൽ സഹ്യാദ്രി മലനിരകളുടെ ഭാഗമായ ഭണ്ഡാർദരയുടെ സമ്പത്ത് പ്രകൃതിയാണ്. അഹ്മദ് നഗർ ജില്ലയിലെ ഈ വിനോദ സഞ്ചാര കേന്ദ്രം മുംബൈയിൽ നിന്നു 185 കിലോമീറ്ററും പുണെയിൽ നിന്നു 162 കിലോമീറ്ററും ദൂരമാണ് ഭണ്ഡാർദരയ്ക്ക് .

മഴക്കാല രാത്രികളിൽ ഭണ്ഡാർദയിൽ മിന്നാമിനുങ്ങുകൾ അദ്ഭുതകാഴ്ചകൾ ഒരുക്കും. ഭണ്ഡാർദരയിലേക്ക് മൺസൂണിൽ പോകണമെന്ന് പറയുന്നതിൽ മറ്റൊരു കാര്യം കൂടിയാണത് . രാത്രിയിൽ കാടുകളിലെ മരങ്ങളിൽ മിന്നി തിളങ്ങുന്നത് ആരെയും അമ്പരപ്പിക്കുന്ന കാഴ്ചയാണ്. മഴയൊഴിഞ്ഞ് തെളിഞ്ഞ നിലാവുള്ള രാത്രികളാണെങ്കിൽ ഈ മിന്നാ മിനുങ്ങുകളുടെ വെളിച്ചം സഞ്ചാരികളെ മാസ്മരിക പ്രപഞ്ചത്തിലേക്ക് കൊണ്ടുപോവും .
ഇത്തരം സാധ്യതകൾ ഉള്ളതിനാൽ ഭണ്ഡാർദരയിൽ ജു(മിന്നാമിന്നി ഫെസ്റ്റിവൽ സംഘടിപ്പിക്കാറുണ്ട്. ഏതാണ്ട് മെയ് രണ്ടാം വാരം മുതൽ ജൂൺ മൂന്നാം വരെയാണ് ഇത് സംഘടിപ്പിക്കുന്നത് കാടിന്റെയും പ്രകൃതിയുടെയും മിന്നാമിനുങ്ങുകളുടേയുമെല്ലാം തീരുമാനങ്ങൾക്കനുസരിച്ച് ഈ തിയതികളിൽ മാറ്റം വരാറുണ്ട്. ചുറ്റും മല നിരകളും അതിൽ കാടും കാട്ടരുവിയും വെള്ളച്ചാട്ടങ്ങളുമെല്ലാമുള്ള ഒരു കൊച്ചു ഗ്രാമമാണ് ഭണ്ഡാർദര വൻ നഗരങ്ങളിൽ നിന്നു ജീവിതം യാത്രകൾകൊണ്ട് റീ ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലമാണിത്.
മലകളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും ഭംഗിയും ഗാംഭീര്യവുമുള്ള മണ്‍സൂണ്‍ കാലത്താണ് കൂടുതല്‍ സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്. സഞ്ചാരികൾക്ക് മലകളും പുഴകളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെ ചേർന്നുള്ള പാക്കേജാണ് ഭണ്ഡാർദര. ഗോദാവരിയുടെ ഒരു പോഷകനദിയായ പ്രവരയുടെ തീരത്താണ് ഭണ്ഡാർദരയുടെ സ്ഥാനം മലകയറ്റക്കാരേയും പ്രകൃതിയേയും കാടിനെയും ഇഷ്ടപ്പെടുന്നവരെ ഇരുകയ്യും നീട്ടി സ്വീകരിക്കും ഭണ്ഡാര്‍ദര.
വിൽസൺ ഡാം, അംബർല ഫാൾസ്, ആർതർ തടാകം എന്നിങ്ങനെ നിരവധി ടൂറിസ്റ്റ് സ്പോട്ടുകൾ ഇവിടെയുണ്ട്. 1910ലാണ് വിൽസൺ ഡാം നിർമിക്കുന്നത്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മഴ സജീവമായ കാലത്താണ് അബല്ല ഫാൾസ് വെള്ളച്ചാട്ടത്തിന്റെ കുടവിരിക്കുന്നത് ഭണ്ഡാർദരയിൽ നിന്നും പത്തു കിലോമീറ്റർ അകലെയാണ് രന്ധാ വെള്ളച്ചാട്ടമുള്ളത് ഇനി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് രത്തൻ ഗഡ് ഹരിചന്ദ്രഗഡ് കോട്ടകളും സന്ദർശിക്കാം.
സാഹസികരായ സഞ്ചാരികൾക്ക് നിരവധി സാധ്യതകളും ഇവിടെയുണ്ട്. അജോബ്, ഘഞ്ചാക്കർ കൊടുമുടികളിലേക്കുള്ള ട്രെക്കിങ് പാതകൾ ഇവിടെ നിന്നുണ്ട്. മഹാരാഷ്ട്രയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കൾസുബായ്(1,646 മീറ്റർ) ഭണ്ഡാർദരക്ക് സമീപത്താണ് ഭണ്ഡാർദരയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ബാരി ഗ്രാമത്തിൽ നിന്നാണ് കൾസുബായ് മലകയറ്റം ആരംഭിക്കുന്നത്. സഞ്ചാരികൾ പോകാൻ പറ്റിയയിടമാണ് ഭണ്ഡാരദര
Bhandardara of Rare Sights; A beautiful place that amazes tourists
