തനിക്ക് 20 അഭിമുഖങ്ങൾക്ക് ഹാജരാകേണ്ടി വന്നു; വൈറലായി ട്വിറ്ററിലെ മുൻ ജീവനക്കാരന്റെ പോസ്റ്റ്

തനിക്ക് 20 അഭിമുഖങ്ങൾക്ക് ഹാജരാകേണ്ടി വന്നു; വൈറലായി ട്വിറ്ററിലെ മുൻ ജീവനക്കാരന്റെ പോസ്റ്റ്
Feb 15, 2023 06:44 AM | By Nourin Minara KM

സ്ക് തന്നെ പുറത്താക്കിയ ശേഷം പുതിയ ജോലി കണ്ടെത്തുക എന്നത് കഠിനമായിരുന്നു എന്ന് ട്വിറ്ററിലെ സീനിയർ ആൻഡ്രോയിഡ് എഞ്ചിനീയറായിരുന്ന ആൻഡ്രൂ ഗ്ലോസ് കുറിച്ചു. അടുത്തിടെ ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. പുതിയ ജോലിക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കുന്നതിന് മുമ്പ് തനിക്ക് 20 അഭിമുഖങ്ങൾക്ക് ഹാജരാകേണ്ടി വന്നുവെന്നും മുൻ ട്വിറ്റർ ജീവനക്കാരൻ പറഞ്ഞു.

"ഏകദേശം മൂന്ന് മാസം മുമ്പ് ഞാൻ ട്വിറ്ററിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇത് എനിക്ക് വലിയ തിരിച്ചടിയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം മറ്റൊരു ജോലി തേടാൻ ഞാൻ തീരുമാനിച്ചു. താൻ 20-ലധികം കമ്പനികളുടെ അഭിമുഖത്തിൽ പങ്കെടുത്തുവെന്നും ഗ്ലോസ് പറഞ്ഞു. പല കമ്പനികളും നിരാശപ്പെടുത്തി.എന്നാൽ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഒടുവിൽ എന്തെങ്കിലും കണ്ടെത്താനാകുമെന്ന് എനിക്കറിയാമായിരുന്നു," അദ്ദേഹം പോസ്റ്റിൽ എഴുതി.

താൻ അടുത്തിടെയാണ് പെലോട്ടണിൽ ആൻഡ്രോയിഡ് എഞ്ചിനീയറായി ചേർന്നത്.കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റാ തുടങ്ങി നിരവധി ടെക് കമ്പനികൾ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അവരെല്ലാം തന്റെ അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ടാകാമെന്നും അദ്ദേഹം കുറിച്ചു. ചെലവ് ചുരുക്കുന്നതിനുള്ള നടപടികൾ എന്ന പേരിലാണ് മിക്ക കമ്പനികളും പിരിച്ചുവിടൽ നടത്തുന്നത്.

എലോൺ മസ്‌കും ബാക്കിയുള്ള ജീവനക്കാരും ട്വിറ്ററിനെ വീണ്ടും ട്രാക്കിലെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. പിരിച്ചുവിടലുകളും ഓർഗനൈസേഷണൽ സജ്ജീകരണത്തിലെ മറ്റ് നിരവധി മാറ്റങ്ങളും കൊണ്ട് കഴിഞ്ഞ കുറച്ച് മാസങ്ങൾ ട്വിറ്ററിന് ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത് ഏതാനും ദിവസങ്ങൾക്ക് ശേഷം ആയിരക്കണക്കിന് ജീവനക്കാരെയാണ് അദ്ദേഹം പിരിച്ചുവിട്ടത്.

ഗൂഗിളും മൈക്രോസോഫ്റ്റുമാണ് ജോലി വെട്ടിക്കുറച്ച ഏറ്റവും പുതിയ ബിഗ് ടെക് കമ്പനികൾ. ലോകമെമ്പാടുമുള്ള 12000 തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചതായി സിഇഒ സുന്ദർ പിച്ചൈ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. മറുവശത്ത്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല അമേരിക്കയിലും മറ്റ് വിപണികളിലുമായി 10000 ജീവനക്കാരെ പിരിച്ചുവിട്ടു. ഇവരിൽ എച്ച്1 ബി വിസയിലുള്ള നിരവധി ജീവനക്കാരുണ്ട്.

എച്ച് 1 ബി വിസ ഉടമകൾക്ക് ജോലി അവസാനിപ്പിക്കുന്ന ദിവസം മുതൽ പുതിയ ജോലി കണ്ടെത്താൻ 60 ദിവസത്തെ സമയമുണ്ട്. ഇപ്പോൾ, അവർ ഒരു പുതിയ ജോലി കണ്ടെത്തുന്നതിൽ പരാജയപ്പെട്ടാൽ, അവർ അമേരിക്കയിൽ നിന്ന് സ്വന്തം രാജ്യത്തേക്ക് പോകേണ്ടിവരും. എച്ച് 1 ബി വിസയിലുള്ള നിരവധി ഇന്ത്യക്കാരാണ് പിരിച്ചുവിടലുകളെത്തുടർന്ന് ബുദ്ധിമുട്ട് നേരിടുന്നത്.

Ex-employee's post on Twitter goes viral

Next TV

Related Stories
മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

May 13, 2025 09:23 AM

മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

വളർത്തുമൃഗങ്ങളുടെ ശബ്ദങ്ങൾ മനുഷ്യഭാഷയിലേക്ക് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ഛ് തർജ്ജിമ...

Read More >>
Top Stories