ചരിത്രത്തിലേക്ക് ചന്തു; വൈറൽ ചിത്രങ്ങൾക്ക് പിന്നിൽ മേപ്പയൂർകാരൻ

ചരിത്രത്തിലേക്ക് ചന്തു; വൈറൽ ചിത്രങ്ങൾക്ക് പിന്നിൽ മേപ്പയൂർകാരൻ
Feb 9, 2023 05:16 PM | By Athira V

കുറ്റ്യാടി: ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പ്രെഗ്നൻസി ഫോട്ടോസ് നമ്മളിലേക്കെത്തിച്ചത് മേപ്പയൂരിലെ ഫോട്ടോഗ്രാഫറായ ചന്തുവാണ്. കോഴിക്കോട് ഉമ്മളത്തൂരിലെ സിയ യുടെയും സഹദിന്റെയും പ്രഗ്നൻസി ഫോട്ടോഷൂട്ട് നിരവധി ചർച്ചകൾക്ക് വഴിവെച്ചിരുന്നു. 

സിയാ സഹദ് ദമ്പതിമാരുമായി ഉണ്ടായിരുന്ന സൗഹൃദമാണ് ചന്തുവിനെ ഈ വൈറൽ ഫോട്ടോ ഷൂട്ടിലേക്കെത്തിക്കുന്നത്. 'അന്തരം' എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴാണ് സിയയുമായി സൗഹൃദത്തിലാവുന്നത്. ഈ ഫോട്ടോ ക്ലിക്ക് ചെയ്യുന്ന സമയത്ത് തന്നെ ഇത് ജനങ്ങളിലേക്ക് എത്തുമെന്നും സംസാര വിഷയമാകുമെന്നും ചന്തു പറഞ്ഞു. സ്വന്തമായി കുട്ടികൾ ഉണ്ടാവണമെന്ന് ആഗ്രഹമുള്ള ട്രാൻസ്ജെൻഡർ ദമ്പതികൾക്ക് ഇത്തരമൊരു പോസിബിലിറ്റി കൂടെയുണ്ടെന്നുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് താൻ ഫോട്ടോഷൂട്ട് ചെയ്തത്.

സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലായ സമയത്ത് പലരും ഇത് ഫോട്ടോഷൂട്ട് കോൺസെപ്റ്റ് ആണെന്ന് തെറ്റിദ്ധരിച്ചിരുന്നു. വൈറൽ ചിത്രങ്ങൾക്ക് പിന്നിൽ ക്യാമറ ചലിപ്പിച്ച ചന്തു മേപ്പയ്യൂർ പറഞ്ഞു. ഫോട്ടോഷൂട്ടിന് മുന്നോടിയായി സഹദുമായി ആദ്യം നല്ലൊരു ബോണ്ട് സ്ഥാപിച്ചെന്നും, ഇത് ഷൂട്ട് ചെയ്യുന്ന സമയത്ത് ഏറെ സഹായകമായെന്നും ചന്തു പറഞ്ഞു.

Consigned to history; Mepayurkaran behind the viral pictures

Next TV

Related Stories
#humanwildlifeconflict|മനുഷ്യ വന്യ ജീവി സംഘര്‍ഷം; സംസ്ഥാനങ്ങൾ കൈകോർത്തത് ആശാവഹം

Mar 12, 2024 04:07 PM

#humanwildlifeconflict|മനുഷ്യ വന്യ ജീവി സംഘര്‍ഷം; സംസ്ഥാനങ്ങൾ കൈകോർത്തത് ആശാവഹം

വനം-വന്യജീവി വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഓരോ വര്‍ഷവും മനുഷ്യ-വന്യജീവി ആക്രമണത്തിന്റെ തോത്...

Read More >>
#electoralbondcase | ആർക്കൊപ്പം എസ്ബിഐ ? ഇലക്ടറൽ ബോണ്ടിൽ ബാങ്കിൻ്റെ ഒത്തുകളി നാടകം പൊളിച്ച് സുപ്രീം കോടതി

Mar 11, 2024 08:43 PM

#electoralbondcase | ആർക്കൊപ്പം എസ്ബിഐ ? ഇലക്ടറൽ ബോണ്ടിൽ ബാങ്കിൻ്റെ ഒത്തുകളി നാടകം പൊളിച്ച് സുപ്രീം കോടതി

ആർക്കൊപ്പമാണ് എസ്ബിഐ ?ഇലക്ടറൽ ബോണ്ടിൽ ബാങ്കിൻ്റെ ഒത്തുകളി നാടകം പൊളിക്കാൻ ശക്തമായ താക്കീത് കൂടിയാണ് സുപ്രിം കോടതി...

Read More >>
#KuroolliChekon | കടത്തനാടൻ സിംഹം കുറൂളി ചേകോൻ; ചതിയിൽ കൊലപ്പെടുത്തിയിട്ട് ഇന്ന് 111വർഷം

Feb 14, 2024 07:58 AM

#KuroolliChekon | കടത്തനാടൻ സിംഹം കുറൂളി ചേകോൻ; ചതിയിൽ കൊലപ്പെടുത്തിയിട്ട് ഇന്ന് 111വർഷം

ഒളിവിലായിരുന്നപ്പോഴും പാവങ്ങളുടെ ഈ രക്ഷകൻ വേഷം മാറി വന്നു അവരെ അത്ഭുതപ്പെടുത്തിയതും...

Read More >>
Top Stories