കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ കന്നുകാലികളില്‍ ചര്‍മ്മമുഴ രോഗം വ്യാപിച്ചതോടെ പ്രതിസന്ധിയിലായി ക്ഷീര കര്‍ഷകര്‍. ഉദുമ, ബന്തടുക്ക എന്നിവിടങ്ങളില്‍ രോഗം ബാധിച്ച് നിരവധി പശുക്കള്‍ ചത്തു.

ലംപി സ്കിന്‍ ഡിസീസ് അഥവാ ചര്‍മ്മ മുഴ രോഗം കന്നുകാലികളില്‍ പടര്‍ന്നതോടെ പാല്‍ ഉത്പാദനത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിക്കുന്നവരാണ് പ്രതിസന്ധിയിലായത്.
ശരീരത്തില്‍ കുരുക്കളുണ്ടായി അവ പൊട്ടിയൊലിക്കുന്നതാണ് രോഗം. ശക്തമായ പനിയുമുണ്ടാകും.ബന്തടുക്കയിലും ഉദുമയിലും നിരവധി കന്നുകാലികളില്‍ രോഗം കണ്ടെത്തി. അനേകം പശുക്കൾ ചത്തു.
പശുക്കളുടെ പാലുല്‍പാദനവും പ്രത്യുല്‍പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയ്ക്കുന്നതാണ് ചര്‍മ്മമുഴ രോഗം.
വാക്സിനേഷന്‍ ഡ്രൈവുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തുണ്ട്. ഇതിനകം 12,328 കന്നുകാലികള്‍ക്ക് ജില്ലയില്‍ വാക്സിൻ നല്‍കിയിട്ടുണ്ട്.
വൈറസ് മൂലമുള്ള രോഗമായത് കൊണ്ട് തന്നെ അസുഖം വന്നതിന് ശേഷം വാക്സിന്‍ എടുത്തത് കൊണ്ട് കാര്യമില്ല. ആരോഗ്യമുള്ള ഉരുക്കള്‍ക്ക് എത്രയും വേഗം കുത്തിവെപ്പെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ നിര്‍ദേശിക്കുന്നു
Dairy farmers are in crisis after the spread of skin disease in cattle.
