ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി
Feb 7, 2023 02:38 PM | By Vyshnavy Rajan

ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജോധ്പൂർ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നു.

61 കാരിയായ മിത്ര ബാനോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. രാവിലെ 11 മണിയോടെയാണ് വിമാനം തിരിച്ചിറക്കിയത്. മിത്ര ബാനോയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തി.

പിന്നാലെ 61 കാരിയെ ജോധ്പൂരിലെ ഗോയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. ജോധ്പൂരിൽ വിമാനം ഇറങ്ങുമ്പോൾ മകൻ മുസാഫർ ഒപ്പമുണ്ടായിരുന്നു. ജമ്മു കശ്മീരിലെ ഹസാരിബാഗ് നിവാസിയായിരുന്നു മിത്ര ബാനോ.

The IndiGo flight from Jeddah to Delhi was turned back immediately

Next TV

Related Stories
കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന മ​ത്യാ​സ് കാ​റി​ടി​ച്ച് മ​രി​ച്ചു

May 13, 2025 11:08 AM

കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന മ​ത്യാ​സ് കാ​റി​ടി​ച്ച് മ​രി​ച്ചു

കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന മ​ത്യാ​സ് കാ​റി​ടി​ച്ച്...

Read More >>
Top Stories