അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ച് 27 കാരിയായ നഴ്‌സ് ആത്മഹത്യ ചെയ്തു. മുന്‍ കാമുകൻ്റെ വിവാഹത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. യുവതി എഴുതിയ രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തിലാണ് സംഭവം. പൂജാ ഗഞ്ചൻ(27) എന്ന യുവതിയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് പൂജാ തന്റെ വീട്ടിൽ വച്ച് മരുന്ന് കുത്തിവയ്ക്കുകയായിരുന്നു എന്ന് എയ്‌റോഡ്രോം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സഞ്ജയ് ശുക്ല പിടിഐയോട് പറഞ്ഞു.
ആശുപത്രിയിലെ സഹപ്രവർത്തകനുമായി താൻ പ്രണയത്തിലായിരുന്നു എന്ന് യുവതി ആത്മഹത്യാ കുറിപ്പിൽ ഉന്നയിക്കുന്നു. മറ്റൊരു മെഡിക്കൽ സ്ഥാപനത്തിലേക്ക് മാറിയ യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി പൂജാ കുറിച്ചു.
കുടുംബം മറ്റൊരാളുമായി തന്റെ വിവാഹം നിശ്ചയിച്ചതിനാൽ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്ന് യുവതിയോട് വ്യക്തമാക്കിയിരുന്നതായി പൊലീസിന് നൽകിയ മൊഴിയിൽ മുൻ കാമുകൻ പറഞ്ഞു.
(ശ്രദ്ധിക്കുക : ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Suicide of a nurse by injecting an overdose of anesthesia; Because love is hopeless
