ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ച് മൂന്ന് വയസുകാരി വെന്തുമരിച്ചു

ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ച് മൂന്ന്  വയസുകാരി വെന്തുമരിച്ചു
Feb 5, 2023 12:12 PM | By Susmitha Surendran

ട് മേഞ്ഞ വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ച് 3 വയസുകാരി വെന്തുമരിച്ചു. ഉത്തർപ്രദേശിലെ കൗശാംബിയിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്.

വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന കുട്ടിയുടെ മേൽ മേൽക്കൂര വീഴുകയായിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന അവശ്യ സാധനങ്ങളും പണവും കത്തിനശിച്ചു.

ബഹദൂർപൂർ ഗ്രാമത്തിൽ താമസിക്കുന്ന രാംബാബുവിന്റെ ഓട് മേഞ്ഞ വീട്ടിലാണ് തീപിടിത്തമുണ്ടായത്. രാംബാബുവിന്റെ മൂന്ന് വയസുകാരിയായ മകൾ നന്ദിനി ഉള്ളിൽ ഉറങ്ങുകയായിരുന്നു.

വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അയൽവാസികൾ ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. ഇതിനിടയിൽ മേൽക്കൂര നന്ദിനിയുടെ മുകളിലേക്ക് വീണു.

തീ നിയന്ത്രണവിധേയമായപ്പോഴേക്കും പെൺകുട്ടിയും സമീപത്ത് കെട്ടിയിട്ടിരുന്ന പശുവും വെന്തുമരിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.

A 3-year-old girl was burnt to death after the roof of a thatched house caught fire.

Next TV

Related Stories
#Clash |തെരഞ്ഞെടുപ്പ് ബഹിഷ്കരിചവരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചു;  സംഘർഷം

Apr 26, 2024 05:44 PM

#Clash |തെരഞ്ഞെടുപ്പ് ബഹിഷ്കരിചവരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചു; സംഘർഷം

പോളിങ് ബൂത്തുകൾ അടിച്ചു തകർത്ത നാട്ടുകാർ ഉദ്യോഗസ്ഥരെയും...

Read More >>
#suicide |പ്ലസ് 1, പ്ലസ് 2 ഫലം വന്നതിന് 48 മണിക്കൂറിനുള്ളിൽ  ജിവനൊടുക്കിയത് ഏഴ്‌  കുട്ടികൾ

Apr 26, 2024 05:03 PM

#suicide |പ്ലസ് 1, പ്ലസ് 2 ഫലം വന്നതിന് 48 മണിക്കൂറിനുള്ളിൽ ജിവനൊടുക്കിയത് ഏഴ്‌ കുട്ടികൾ

ബുധനാഴ്ച റിസൽട്ട് വന്നതിന് 48 മണിക്കൂറുകൾക്കുള്ളിലാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് പൊലീസ്...

Read More >>
#fire |വിവാഹ പന്തലിൽ വൻ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

Apr 26, 2024 01:04 PM

#fire |വിവാഹ പന്തലിൽ വൻ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

കൂടാരത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ചില ജ്വലന വസ്തുക്കളാണ് തീ അതിവേഗം പടരാൻ കാരണമായതെന്നാണ് പൊലീസ്...

Read More >>
#NarendraModi  |'മതത്തിൻ്റെ പേരിൽ വോട്ടുതേടി, പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ വിലക്കണം'; ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും

Apr 26, 2024 06:36 AM

#NarendraModi |'മതത്തിൻ്റെ പേരിൽ വോട്ടുതേടി, പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ വിലക്കണം'; ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മുസ്ലിം സമുദായത്തിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളാണ് ഹർജിയിൽ...

Read More >>
#supremeCourt |'ഭാര്യയുടെ 'സ്ത്രീധന'ത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല'; മലയാളി യുവതിയുടെ പരാതിയിൽ സുപ്രീം കോടതി

Apr 26, 2024 06:26 AM

#supremeCourt |'ഭാര്യയുടെ 'സ്ത്രീധന'ത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല'; മലയാളി യുവതിയുടെ പരാതിയിൽ സുപ്രീം കോടതി

തനിക്ക് മാതാപിതാക്കൾ നൽകിയ സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി കോടതിയെ സമീപിച്ചപ്പോഴായിരുന്നു...

Read More >>
#NarendraModi  | ദൈവങ്ങളുടെ പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി നാളെ പരിഗണിക്കും

Apr 25, 2024 09:44 PM

#NarendraModi | ദൈവങ്ങളുടെ പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി നാളെ പരിഗണിക്കും

മോദിയെ 6 വർഷത്തേക്ക് വിലക്കണമെന്നാണ് ഹരജിയിലെ ആവശ്യം....

Read More >>
Top Stories