ബെംഗളൂരു : ആളൊഴിഞ്ഞ പ്രദേശത്ത് അസ്ഥികൂടം കണ്ടെത്തി. ബംഗളുരുവിലെ അക്ഷയ നഗര്‍ അപ്പാര്‍ട്ട്‌മെന്‍റിന് പിന്‍വശത്തായുള്ള ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിയ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

മൃതദേഹം ആറുമാസം മുമ്പ് കാണാതായ നേപ്പാള്‍ സ്വദേശിനി പുഷ്‌പ ദാമിയുടേതാണെന്നാണ് (22) പൊലീസ് നിഗമനം. പുഷ്‌പ ദാമിയും ഭര്‍ത്താവ് അമര്‍ ദാമിയും ഹുളിമാവ് സ്‌റ്റേഷന്‍ പരിധിയിലെ അക്ഷയ നഗറിലാണ് താമസിച്ചിരുന്നത്.
ഭര്‍ത്താവ് മദ്യത്തിന് അടിമയായതിനെ തുടര്‍ന്ന് പുഷ്‌പ നേപ്പാളിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഒടുവില്‍ ഭര്‍ത്താവിനോട് പിണങ്ങി കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് വീടുവിട്ടിറങ്ങിയ പുഷ്‌പ പിന്നീട് തിരിച്ചെത്തിയില്ല.
പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് അമര്‍ ദാമി ഹുളിമാവ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.വ്യാഴാഴ്‌ച പകല്‍ 10 മണിയോടെയാണ് ഹുളിമാവ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു അപ്പാര്‍ട്ട്‌മെന്‍റിന് പിന്നിലെ കാടുകയറിയ പ്രദേശത്ത് മനുഷ്യന്‍റെ തലയോട്ടിയും എല്ലുകളും കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
അസ്ഥികൂടത്തിന് സമീപത്ത് നിന്ന് പഴയ ചെരിപ്പും മാലയും മറ്റും കണ്ടെടുത്തു. ആള്‍സാന്നിധ്യം തീരെയില്ലാത്ത പ്രദേശമായതിനാല്‍ ഇവയൊന്നും ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത വസ്‌തുക്കള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കൈമാറിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
skeleton in deserted area; It is concluded that it belongs to the young woman who went missing 6 months ago
