കണ്ണൂർ : കണ്ണൂരിലും പുലി സാന്നിധ്യം. കണ്ണൂർ കേളകം വെണ്ടേക്കുംചാലിൽ പുലിയെ കണ്ടതായി നാട്ടുകാർ. പുലർച്ചെ എണിയക്കാട്ട് മാമച്ചന്റെ വീടിന് സമീപമാണ് പുലിയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നു.

ഇന്നലെ ഇരിട്ടി തില്ലങ്കേരി കാവുംപടിമുക്കിൽ പുലിയെ നേരിൽ കണ്ടതായി യാത്രക്കാർ. വഞ്ഞേരി സ്വദേശികളായ സുഭാഷ്, ജിജേഷ് എന്നിവരാണു പുലിയെ കണ്ടത്.
Tiger presence in Kannur too; Forest department officials are searching
