പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന സംഭവം; ജോർജിയന്‍ പൗരന്‍ അറസ്റ്റില്‍

പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന സംഭവം; ജോർജിയന്‍ പൗരന്‍ അറസ്റ്റില്‍
Jan 30, 2023 09:43 AM | By Vyshnavy Rajan

പോളണ്ട് : പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന കേസില്‍ ഒരാൾ അറസ്റ്റിൽ. ജോർജിയന്‍ പൗരനാണ് അറസ്റ്റിലായത്. അറസ്റ്റ് വിവരം പോളണ്ട് പൊലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു.

ജോർജിയന്‍ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെയാണ് കുത്തേറ്റ് തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് ഇന്നലെ കൊല്ലപ്പെട്ടത്. മലയാളി യുവാക്കളും ജോർജിയന്‍ പൗരന്മാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും സൂരജ് പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് കുത്തേല്‍ക്കുന്നത്.

പോളണ്ടിലുള്ള മലയാളികളാണ് ഇന്നലെ രാവിലെ എട്ടേമുക്കാലോടെ ഒല്ലൂരിലെ സൂരജിന്‍റെ സുഹൃത്തുക്കളെ മരണ വിവരം അറിയിക്കുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നായിരുന്നു കൈമാറിയ വിവരം.

പിന്നാലെ കുടുംബവും സുഹൃത്തുക്കളും വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. ഉച്ചയോടെ സംഭവം സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. അറയ്ക്കല്‍ വീട്ടില്‍ മുരളീധരന്‍റെയും സന്ധ്യയുടെയും മകനാണ് 23 കാരനായ സൂരജ്.

അഞ്ചുമാസം മുമ്പാണ് ഐടിഐ ബിരുദധാരിയായ യുവാവ് പോളന്‍റിലേക്ക് പോയത്. സ്വകാര്യ കമ്പനിയിയില്‍ സൂപ്പര്‍വൈസറായിരുന്നു. ശനിയാഴ്ച്ച വൈകിട്ടാണ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്. ഇന്നലെ പുലച്ചെ അഞ്ചുമണിവരെ ഓണ്‍ലൈനിലുണ്ടായിരുന്നു.

സൂരജിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ബന്ധുക്കള്‍ തുടങ്ങി. ഒരാഴ്ച മുമ്പ് പാലക്കാട് സ്വദേശി പോളണ്ടില്‍ കുത്തേറ്റ് മരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സമാന സാഹചര്യത്തില്‍ സൂരജിനും ജീവന്‍ നഷ്ടമായത്.

Malayali stabbed to death in Poland; Georgian citizen arrested

Next TV

Related Stories
കാമുകിക്കൊപ്പം ജീവിക്കാൻ ഭർത്താവ് സ്വന്തം മരണവാർത്ത വ്യാജമായി സൃഷ്ടിച്ചെന്ന് ഭാര്യയുടെ പരാതി

Apr 1, 2023 05:35 PM

കാമുകിക്കൊപ്പം ജീവിക്കാൻ ഭർത്താവ് സ്വന്തം മരണവാർത്ത വ്യാജമായി സൃഷ്ടിച്ചെന്ന് ഭാര്യയുടെ പരാതി

കാമുകിക്കൊപ്പം ജീവിക്കാൻ ഭർത്താവ് സ്വന്തം മരണവാർത്ത വ്യാജമായി സൃഷ്ടിച്ചെന്ന് ഭാര്യയുടെ പരാതി. കാലിഫോർണിയയിലെ സാൻ ഡീഗോയിൽ നിന്നുള്ള അനെസ റോസ്സി...

Read More >>
വിമാനത്തില്‍ മദ്യപിച്ച് അതിക്രമം; ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യാത്രക്കാരന് ഒന്നര വര്‍ഷം തടവ്

Apr 1, 2023 03:52 PM

വിമാനത്തില്‍ മദ്യപിച്ച് അതിക്രമം; ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യാത്രക്കാരന് ഒന്നര വര്‍ഷം തടവ്

യാത്രക്കാരെ മുഴുവന്‍ ബന്ദിയാക്കി വെയ്ക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് പ്രതിയില്‍ നിന്നുണ്ടായതെന്ന് വിധി ന്യായത്തില്‍...

Read More >>
കാനഡ അതിർത്തിയിൽ ബോട്ടപകടത്തില്‍ ഇന്ത്യക്കാരടക്കം എട്ട് പേർ മരിച്ച നിലയിൽ

Apr 1, 2023 09:18 AM

കാനഡ അതിർത്തിയിൽ ബോട്ടപകടത്തില്‍ ഇന്ത്യക്കാരടക്കം എട്ട് പേർ മരിച്ച നിലയിൽ

കാനഡ അതിർത്തിയിൽ ഇന്ത്യക്കാരടക്കം എട്ട്പേർ മരിച്ച...

Read More >>
പാക്കിസ്താനിൽ ന്യൂനപക്ഷ ഡോക്ടർ വെടിയേറ്റു മരിച്ചു

Mar 31, 2023 09:30 AM

പാക്കിസ്താനിൽ ന്യൂനപക്ഷ ഡോക്ടർ വെടിയേറ്റു മരിച്ചു

കൊലപാതകം ആസൂത്രിതമാണെന്ന് സംശയം...

Read More >>
ശ്വാസകോശത്തിലെ അണുബാധ; ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Mar 30, 2023 06:10 AM

ശ്വാസകോശത്തിലെ അണുബാധ; ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

86കാരനായ മാര്‍പ്പാപ്പയ്ക്ക് കൊവിഡ് 19 ഇല്ലെന്നും അദ്ദേഹത്തിന്‍റെ വക്താവ് മാറ്റിയോ ബ്രൂണി ബുധനാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍...

Read More >>
 ഇന്ത്യൻവംശജനായ യുവാവ് കാനഡയിൽ അറസ്റ്റിൽ

Mar 29, 2023 03:42 PM

ഇന്ത്യൻവംശജനായ യുവാവ് കാനഡയിൽ അറസ്റ്റിൽ

32കാരനായ ഇന്തർദീപ് സിംഗ് ഘോഷാലാണ് അറസ്റ്റിലായത്. കനേഡിയൻ വംശജനെ കുത്തികൊലപ്പെടുത്തിയതിന്റെ പേരിലാണ് അറസ്റ്റ്. പോൾ സ്റ്റാൻലി എന്ന കനേഡിയൻ യുവാവാണ്...

Read More >>
Top Stories


News from Regional Network