കോട്ടയം ഗാന്ധിനഗറില്‍ വീട്ടമ്മയെ വീടുകയറി ആക്രമിച്ച കേസില്‍ യുവാവ് പിടിയില്‍. പെരുമ്പായിക്കാട് വട്ടമുകള്‍ സ്വദേശി ജയേഷിനെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

താമസസ്ഥലത്ത് അതിക്രമിച്ചു കയറി ഓട് ഉപയോഗിച്ചാണ് വീട്ടമ്മയെ ആക്രമിച്ചത്. വീട്ടമ്മ ബഹളം വെച്ചതോടെ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
നേരത്തെ ജയേഷിന്റെ പേരില്‍ പൊലീസില്‍ കേസ് കൊടുത്തതിലുള്ള വൈരാഗ്യമാണ് ആക്രമത്തിന് കാരണം. ഗാന്ധിനഗര്‍ സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ജയേഷ് .
ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ നിലവിലുണ്ട്. ഗാന്ധിനഗര്‍ എസ്എച്ച്ഒ കെ ഷിജിയുടെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
A youth was arrested in the case of assaulting a housewife in Gandhinagar.
