റാന്നി : റാന്നി-തിരുവല്ല റോഡിൽ കടയാർ ജംഗ്ഷനു സമീപം കോവിഞ്ചിറവളവിൽ കാർ നിയന്ത്രണംവിട്ട് അപകടം. കാർ മരത്തിലിടിച്ച് നിന്നതിനാൽ താഴ്ചയിലേക്ക് വീഴാതെ വൻ അപകടം ഒഴിവായി.

ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം.പരുമലയിൽ നിന്ന് റാന്നി മന്ദമരുതിയിലേക്ക് പോയ സ്വകാര്യ കാറാണ് അപകടത്തിൽപെട്ടത്. മന്ദമരുതി സ്വദേശി രാജുവും കുടുംബവുമായിരുന്നു കാറിലുണ്ടായിരുന്നത്.
നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് പോകാതെ മരത്തിലിടിച്ച് നിൽക്കുകയായിരുന്നു. യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കാറിന്‍റെ മുൻവശം തകർന്നു.
Car out of control accident in Ranni; Minor injuries to passengers
