കോഴിക്കോട് - കൊല്ലഗല്‍ ദേശീയപാതയില്‍ വാഹനപകടം; നാലു വയസുകാരിക്ക് ദാരുണന്ത്യം

കോഴിക്കോട് - കൊല്ലഗല്‍ ദേശീയപാതയില്‍ വാഹനപകടം; നാലു വയസുകാരിക്ക് ദാരുണന്ത്യം
Jan 29, 2023 06:52 PM | By Vyshnavy Rajan

സുല്‍ത്താന്‍ ബത്തേരി : കോഴിക്കോട് - കൊല്ലഗല്‍ ദേശീയപാതയില്‍ കൊളഗപ്പാറയിലുണ്ടായ വാഹനപകടത്തില്‍ നാലു വയസുകാരിക്ക് ദാരുണന്ത്യം. മലപ്പുറം അരീക്കോട് കമലാലയം റെജി - ശ്രുതി ദമ്പതികളുടെ മകള്‍ അനിഖ (4) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിഖയെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ മരണം സംഭവിച്ചു.

അപകടത്തില്‍ റെജിക്കും ശ്രുതിക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചീരാലിലെ വിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരനായ റെജി അരീക്കോട് നിന്ന് ചീരാലിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

Car accident on Kozhikode - Kollagal highway; A tragic end for a four-year-old girl

Next TV

Related Stories
#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

Apr 26, 2024 11:54 PM

#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാൽ രാവിലെ 9 മണി കഴിഞ്ഞാണ് വോട്ടെടുപ്പ് തുടങ്ങിയത്....

Read More >>
#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

Apr 26, 2024 11:48 PM

#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
#loksabhaelection2024 |   ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:03 PM

#loksabhaelection2024 | ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

രാത്രി പത്തര കഴിഞ്ഞും സ്ഥലത്ത് സംഘർഷാവസ്ഥ. വാണിമേൽ ക്രസന്റ് സ്ക്കൂളിലാണ്...

Read More >>
#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

Apr 26, 2024 10:13 PM

#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

എൽ.ഡി.എഫ്‌ ഉയർത്തിയ മുദ്രാവാക്യങ്ങൾ ജനം ഏറ്റെടുത്തുവെന്ന്‌ വ്യക്തമാക്കുന്നതാകും ജൂൺ നാലിന്‌ പുറത്തുവരുന്ന തെരഞ്ഞെടുപ്പ്‌ ഫലം....

Read More >>
#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

Apr 26, 2024 09:54 PM

#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

വിദേശത്തുള്ള സഹോദരന്റെ വോട്ട് ചെയ്യാനായിരുന്നു ഇയാൾ...

Read More >>
Top Stories