പാലക്കാട് കോഴിക്കൂടിൽ കുടുങ്ങി പുലി; മയക്കുവെടിവെച്ച് പിടികൂടാൻ ശ്രമം

പാലക്കാട് കോഴിക്കൂടിൽ കുടുങ്ങി പുലി; മയക്കുവെടിവെച്ച് പിടികൂടാൻ ശ്രമം
Jan 29, 2023 06:43 AM | By Vyshnavy Rajan

പാലക്കാട് : പാലക്കാട് കോഴിക്കൂട്ടിനുള്ളിൽ പുലി കുടുങ്ങി. മണ്ണാർക്കാട് കോട്ടോപ്പാടത്താണ് സംഭവം. പുലിയുടെ കാൽ കോഴിക്കൂട്ടിൽ കുടുങ്ങിയനിലയിലാണ്. പൊലീസും വനംവകുപ്പ് സ്ഥലത്തെത്തിയിട്ടുണ്ട്.

പുലിയെ മയക്കുവെടിവെച്ച് പിടികൂടാനാണ് ശ്രമം. ഇതിനായി വയനാട്ടിൽ നിന്നും ഡോ.അരുൺ സക്കറിയയുടെ സംഘം പാലക്കാട്ടേക്ക് തിരിച്ചു.രാവിലെ ഒമ്പത് മണിയോടെ അരുൺ സക്കറിയ പാലക്കാട്ടേക്ക് എത്തുമെന്നാണ് വിവരം.

പുലിയെ മാറ്റുന്നതിനായി കൂട് തയറാക്കിയിട്ടുണ്ട്. പുലർച്ചെ ഒരു മണിയോടെയാണ് കോഴിക്കൂട്ടിൽ പുലി കുടുങ്ങിയത്. പൂവത്താണി ഫിലിപ്പ് എന്നയാളുടെ വീട്ടിലായിരുന്നു പുലി എത്തിയത്.

നേരത്തെ തെങ്കരയിലെ ജനവാസമേഖലയിലാണ് പുലിയും രണ്ട് കുഞ്ഞുങ്ങളേയും കണ്ടിരുന്നു. പ്രദേശത്ത് കൂടെ കാറിൽ യാത്ര ചെയ്ത യുവാക്കളാണ് തള്ളപ്പുലിയെയും രണ്ട് കുട്ടികളേയും കണ്ടത്. ഒരു മാസം മുമ്പ് പ്രദേശത്ത് വളർത്തുനായയെ പുലി കൊന്നിരുന്നു.

Tiger trapped in Palakkad Kozhikode; Attempted arrest by drug shooting

Next TV

Related Stories
#arrest | നാദാപുരത്ത് ഓപൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

Apr 26, 2024 09:00 PM

#arrest | നാദാപുരത്ത് ഓപൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത്...

Read More >>
#died |തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

Apr 26, 2024 08:49 PM

#died |തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും...

Read More >>
#clash | പാനൂരിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷം; നിരവധി പേർക്ക് പരിക്ക്

Apr 26, 2024 08:33 PM

#clash | പാനൂരിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷം; നിരവധി പേർക്ക് പരിക്ക്

ബൂത്തിനകത്ത്' യുഡിഎഫ് ഏജൻറ് മുനീറിനെ എൽഡിഎഫ് ഏജൻ്റ്...

Read More >>
#UDF | കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ കൊലവിളി

Apr 26, 2024 08:20 PM

#UDF | കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ കൊലവിളി

ബൂത്തിൽ എത്തിയ സ്ഥാനാർഥി പ്രിസൈഡിംഗ് ഓഫീസറുടെ അടുത്തെത്തി വിവരങ്ങൾ...

Read More >>
Top Stories