ആലപ്പുഴ : മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലപ്പുഴ എസ്പി ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ സംഘർഷം.നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തി എന്ന് കേസിൽ ആരോപണ വിധേയനായ ഷാനവാസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമം നടത്തി.ഇവർ ഓഫീസിലേക്ക് അതിക്രമിച്ച് കയറാൻ നടത്തിയ ശ്രമം പൊലീസ് തടയാൻ ശ്രമിച്ചു.
അതിക്രമ ശ്രമം അതിരുകടന്നതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. അതിനു ശേഷവും പിരിഞ്ഞു പോവാൻ കൂട്ടാക്കാതെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
Conflict in Alappuzha Women's Congress march
