ഡൽഹി: മൂക്കിലൂടെ ഒഴിക്കുന്ന കൊവിഡ് വാക്സിൻ കേന്ദ്രസർക്കാർ പുറത്തിറക്കി. ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇൻകൊവാക് ആണ് മന്ത്രിമാരായ ഡോ. മൻസുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേർന്ന് പുറത്തിറക്കിയത്.
കൊവിഷീൽഡ്, കൊവിവാക്സിൻ രണ്ട് ഡോസെടുത്തവർക്ക് ബൂസ്റ്റർ ഡോസായി വാക്സിൻ സ്വീകരിക്കാം.മൂക്കിലൂടെ നൽകുന്ന വാക്സിൻ, കരുതൽ ഡോസായി നൽകാൻ നേരത്തെ ഡ്രഗ്സ് കൺട്രോൾ ജനറൽ അനുമതി നൽകിയിരുന്നു.
വാക്സിൻ കൊവിൻ ആപ്പിൽ ലഭ്യമാണ്. സർക്കാർ ആശുപത്രികളിൽ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളിൽ 800 രൂപയുമാണ് വില.
The first covid vaccine that can be given through the nose; Released by Central Govt