പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ട കൂടലില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തട്ടുകടയ്ക്ക് മുന്നില്‍ നടന്ന കൂട്ടയടിയുടെ ദൃശ്യം പുറത്ത്. ഭക്ഷണം കഴിക്കാനെത്തിയയാള്‍ ഫോണിലൂടെ അസഭ്യം പറഞ്ഞത് കടയുടമ ചോദ്യം ചെയ്തതാണ് കൂട്ടയടിയില്‍ കലാശിച്ചത്. തട്ടുകട ഉടമയ്‌ക്കെതിരെ കൂടല്‍ പൊലീസ് കേസെടുത്തിരുന്നു. കടയുടമ അടക്കം മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പൊതുസ്ഥലത്ത് വെച്ച് ഫോണിലൂടെ ഉച്ചത്തില്‍ അസഭ്യം പറഞ്ഞത് തട്ടുകടയുടമ ചോദ്യം ചെയ്യുകയായിരുന്നു. തങ്ങളുടെ കച്ചവടത്തെ ബാധിക്കുമെന്നായിരുന്നു കടയുടമയുടെ പക്ഷം. ഇത് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ തട്ടുകടയില്‍ ഉണ്ടായിരുന്ന സ്ത്രീയെയും ഒരാള്‍ കയ്യേറ്റം ചെയ്തു. തുടര്‍ന്ന് യുവതി ചായകോപ്പയിലെ ചൂടുവെള്ളം ഇയാളുടെ മുഖത്തേക്ക് ഒഴിക്കുന്നതും പിന്നീട് ഇത് കൂട്ടത്തല്ലില്‍ കലാശിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഏപ്രില്‍ 20 നാണ് സംഭവം നടന്നതെന്നാണ് വിവരം.
clash visuals fight infron tea shop pathanamthitta koodal
