കോഴിക്കോട് : വടകരയിൽ കടൽക്ഷോഭം. വേലിയേറ്റത്തോടൊപ്പം ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ച് കയറിയതാണ് കാരണം . പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.മൂന്ന് ഫൈബർ വള്ളങ്ങൾ തകർന്നു .6 ലക്ഷം രൂപയിലേറെ നഷ്ടം സംഭവിച്ചതായി മത്സ്യ തൊഴിലാളികൾ പറയുന്നു.

സംസ്ഥാനത്ത് കോഴിയിറച്ചി വില കുറഞ്ഞു
തിരുവനന്തപുരം : സംസ്ഥാനത്ത് കോഴിയിറച്ചി വില കുറഞ്ഞു. ഇന്ന് ഒരു കിലോ കോഴിയിറച്ചിക്ക് വില 110 മുതൽ 160 രൂപ വരെയാണ്. ഇന്നലെ കോഴിയിറച്ചിക്ക് 90-95 രൂപ വരെയായിരുന്നു. 78 രൂപയായിരുന്നു ഫാം റേറ്റ്. ഇതിനോട് ആറ് രൂപ സപ്ലൈ റേറ്റും 20 രൂപ കടക്കാരുടെ മാർജിനും ചേർത്താണ് 104 രൂപയാകുന്നത്.
വലിയ കോഴി കച്ചവടക്കാർ 95 രൂപയ്ക്ക് വരെ ഇന്നലെ കോഴിയിറച്ചി വിറ്റിരുന്നു. പക്ഷിപ്പനി ഭീതി, സുനാമി ഇറച്ചി വിഷയം തുടങ്ങിയവ കാരണമാണ് കോഴിവില കുറയുന്നതെന്നാണ് കർഷകർ പറയുന്നത്.
Rough seas in Vadakara; Fiber boats wrecked, loss over Rs 6 lakh
