തിരുവനന്തപുരം : സംസ്ഥാനത്ത് കോഴിയിറച്ചി വില കുറഞ്ഞു. ഇന്ന് ഒരു കിലോ കോഴിയിറച്ചിക്ക് വില 110 മുതൽ 160 രൂപ വരെയാണ്. ഇന്നലെ കോഴിയിറച്ചിക്ക് 90-95 രൂപ വരെയായിരുന്നു. 78 രൂപയായിരുന്നു ഫാം റേറ്റ്. ഇതിനോട് ആറ് രൂപ സപ്ലൈ റേറ്റും 20 രൂപ കടക്കാരുടെ മാർജിനും ചേർത്താണ് 104 രൂപയാകുന്നത്.

വലിയ കോഴി കച്ചവടക്കാർ 95 രൂപയ്ക്ക് വരെ ഇന്നലെ കോഴിയിറച്ചി വിറ്റിരുന്നു. പക്ഷിപ്പനി ഭീതി, സുനാമി ഇറച്ചി വിഷയം തുടങ്ങിയവ കാരണമാണ് കോഴിവില കുറയുന്നതെന്നാണ് കർഷകർ പറയുന്നത്.
Poultry price has come down in the state
