ബോധരഹിതനായി കാണപ്പെട്ട യുവാവിന്‍റെ മരണം കൊലപാതകമെന്ന് കുടുംബം

ബോധരഹിതനായി കാണപ്പെട്ട യുവാവിന്‍റെ മരണം കൊലപാതകമെന്ന് കുടുംബം
Jan 25, 2023 09:32 AM | By Kavya N

ഏറ്റുമാനൂര്‍: വര്‍ഷങ്ങളായി അടുപ്പം പുലര്‍ത്തിയിരുന്ന വീട്ടമ്മയുടെ വീട്ടില്‍ ബോധരഹിതനായി കാണപ്പെട്ട യുവാവിന്‍റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്ത് . കോട്ടയം വയലാ സ്വദേശി അരവിന്ദിന്‍റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

അരവിന്ദിന്‍റെ തലയിലും ശരീരത്തിലും കണ്ട മുറിവുകളാണ് ബന്ധുക്കളുടെ സംശയത്തിന്‍റെ കാരണം. ബോധം കെട്ടു കിടന്ന അരവിന്ദനെ ആശുപത്രിയിലാക്കാന്‍ വാഹനം വിളിക്കാന്‍ പോലും വീട്ടമ്മ തയാറായില്ല. പകരം പത്തു കിലോ മീറ്റര്‍ അകലെയുളള വയലായില്‍ നിന്ന് അരവിന്ദന്‍റെ പരിചയക്കാരനായ ഓട്ടോറിക്ഷക്കാരനെ വിളിച്ചു വരുത്തിയ ശേഷം മണിക്കൂറുകള്‍ വൈകി ആശുപത്രിയിലെത്തിച്ചതാണ് മരണത്തില്‍ സംശയം തോന്നാനുള്ള ഒന്നാമത്തെ കാരണം .

കൂടാതെ അരവിന്ദന്‍റെ തലയുടെ പിന്നിലെ മുറിവും ശരീരമാസകലം കണ്ട മറ്റ് പരുക്കുകളുമാണ് മരണത്തില്‍ ദുരൂഹത സംശയിക്കാനുളള രണ്ടാമത്തെ കാരണമായി ആരോപണ വിധേയയായ വീട്ടമ്മയുടെ സഹോദരനൊപ്പമാണ് അരവിന്ദനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ തെറ്റായ മേല്‍വിലാസം നല്‍കിയ ശേഷം വീട്ടമ്മയുടെ സഹോദരന്‍ മുങ്ങിയതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. കൂടെ ആരും ഇല്ലാതിരുന്നതിനാല്‍ തന്നെ അരവിന്ദന്‍റെ ചികില്‍സ മണിക്കൂറുകള്‍ വൈകിയാണ് തുടങ്ങിയത്.

തലയ്ക്കു പിന്നിലെ മുറിവാണ് മരണകാരണമായതെന്ന വിവരമാണ് ഡോക്ടര്‍മാരില്‍ നിന്ന് ബന്ധുക്കള്‍ക്ക് കിട്ടിയിട്ടുള്ളത്. മറ്റ് സാഹചര്യങ്ങളെല്ലാം ചേര്‍ത്തു നോക്കുമ്പോൾ അരവിന്ദനെ മനപൂര്‍വം തലയ്ക്കടിച്ചു കൊന്നെന്ന സംശയമാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ തന്‍റെ വീട്ടില്‍ വച്ച് അപസ്മാരമുണ്ടായി തലയിടിച്ചു വീണാണ് അരവിന്ദന് പരുക്കേറ്റതെന്നും മറ്റെല്ലാ ആരോപണങ്ങളും കളളമെന്നുമാണ് ആരോപണ വിധേയയായ വീട്ടമ്മ പറയുന്നത് .

തന്‍റെ സഹോദരന് ശരിയായ മേല്‍വിലാസം അറിയാഞ്ഞതിനാലാണ് ആശുപത്രിയില്‍ നല്‍കിയ വിവരങ്ങള്‍ തെറ്റിപ്പോയതെന്നുമാണ് വീട്ടമ്മ നൽകിയ വിശദീകരണം സാഹചര്യ തെളിവുകളില്‍ പലതിലും ദുരൂഹതയുണ്ടെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാതെ ഒന്നും പറയാനാകില്ലെന്നാണ് കേസ് അന്വേഷിക്കുന്ന ഏറ്റുമാനൂര്‍ പൊലീസിന്‍റെ വിശദീകരണം

The family claims that the death of the young man, who appeared unconscious, was murder

Next TV

Related Stories
#loksabhaelection2024 |   ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:03 PM

#loksabhaelection2024 | ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

രാത്രി പത്തര കഴിഞ്ഞും സ്ഥലത്ത് സംഘർഷാവസ്ഥ. വാണിമേൽ ക്രസന്റ് സ്ക്കൂളിലാണ്...

Read More >>
#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

Apr 26, 2024 10:13 PM

#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

എൽ.ഡി.എഫ്‌ ഉയർത്തിയ മുദ്രാവാക്യങ്ങൾ ജനം ഏറ്റെടുത്തുവെന്ന്‌ വ്യക്തമാക്കുന്നതാകും ജൂൺ നാലിന്‌ പുറത്തുവരുന്ന തെരഞ്ഞെടുപ്പ്‌ ഫലം....

Read More >>
#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

Apr 26, 2024 09:54 PM

#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

വിദേശത്തുള്ള സഹോദരന്റെ വോട്ട് ചെയ്യാനായിരുന്നു ഇയാൾ...

Read More >>
#arrest | നാദാപുരത്ത് ഓപൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

Apr 26, 2024 09:00 PM

#arrest | നാദാപുരത്ത് ഓപൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത്...

Read More >>
#died |തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

Apr 26, 2024 08:49 PM

#died |തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും...

Read More >>
Top Stories