ആദ്യമായി സ്വവർഗ്ഗ പ്രണയം പ്രത്യക്ഷപ്പെട്ടത് ആയുസ്സിൻ്റെ പുസ്തകത്തിൽ -സി വി ബാലകൃഷ്ണൻ

ആദ്യമായി സ്വവർഗ്ഗ പ്രണയം പ്രത്യക്ഷപ്പെട്ടത് ആയുസ്സിൻ്റെ പുസ്തകത്തിൽ -സി വി ബാലകൃഷ്ണൻ
Jan 14, 2023 02:09 PM | By Vyshnavy Rajan

കോഴിക്കോട് : മലയാള സാഹിത്യത്തിൽ ആദ്യമായി സ്വവർഗ്ഗ പ്രണയം പ്രത്യക്ഷപ്പെട്ടത് ആയുസ്സിൻ്റെ പുസ്തകത്തിലാണെന്ന് കഥാകൃത്ത് സി വി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തിൽ ആറാം വേദിയായ കഥയിൽ "ആയുസ്സിൻ്റെ പുസ്തകം: നാൽപത് വായനാവർഷങ്ങൾ" എന്ന വിഷയത്തിൽ സി വി ബാലകൃഷ്ണനും രാജേന്ദ്രൻ എടത്തുംകരയും ചർച്ചയിൽ പങ്കെടുത്തു.

പുസ്തക പ്രസിദ്ധീകരണ സമയത്ത് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും പല പ്രസാധകരും കയ്യൊഴിഞ്ഞു എന്നും ഡി സി ബുക്ക്സാണ് നോവൽ ഏറ്റെടുത്ത് പ്രസിദ്ധീകരിച്ചതെന്നും സി വി ബാലകൃഷ്ണൻ പറഞ്ഞു.


ആയുസ്സിൻ്റെ പുസ്തകം ബൈബിളുമായി വളരെ ബന്ധമുള്ള കൃതിയാണെന്നും അദ്ദേഹം പറഞ്ഞു. മലയാള സാഹിത്യത്തിലാദ്യമായി സ്വവർഗ പ്രണയം പ്രത്യക്ഷപ്പെട്ടത് തൻ്റെ പുസ്തകതിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഹന്നാൻ എന്ന ബൈബിളിലെ കഥാപാത്രത്തിലൂടെയാണ് ആയുസ്സിന്റെ പുസ്തകം എന്ന നോവലിലേക്ക് കടക്കുന്നതെന്നും തമിഴ് ഭാഷയിലേക്കാണ് ആദ്യമായി ആയുസ്സിന്റെ പുസ്തകം വിവർത്തനം ചെയ്തതെന്നും ചർച്ചയിൽ പറഞ്ഞു.

kerala literature festival 2023 Gay romance first appeared in Ayussin's book -CV Balakrishnan

Next TV

Related Stories
Top Stories