കോഴിക്കോട് : സംസ്ഥാനത്തെ ജലഗതാഗതം വീണ്ടെടുത്താൽ കേരളത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നും സർക്കാർ ആ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്ന് കൊച്ചിൻ മെട്രോ സാരഥി ലോകനാഥ് ബഹ്റ പറഞ്ഞു.

കൊച്ചിയിൽ വാട്ടർ മെട്രോ യഥാർത്ഥ്യമാകുകയാണ്. കെ.എൽ. എഫ് വേദിയിൽ പാളങ്ങൾ, പാതകൾ കേരളത്തിൻ്റെ പൊതുഗതാഗതം എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി എസ് മീനാക്ഷി മോഡറേറ്ററായി. ലോക് നാഥ് ബെഹ്റ ,പി .എം മുഹമ്മദ് ഹനീഷ് ,അജിത് എന്നിവർ സംവദിച്ചു. മൂന്നരക്കോടി ജനതയുള്ള കേരളത്തിൽ 1.92 കോടി വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വാഹന പ്രിയരാണ് മലയാളികൾ. കോഴിക്കോട്ടുകാർക്കും ലൈറ്റ് മെട്രോ കാണാം, അഞ്ച് വർഷത്തിനകം അതിന് തുടക്കമാവും. കൊച്ചിയിലെ വാട്ടർ മെട്രോ ഒരു മത്സ്യത്തിന് പോലും പ്രയാസപ്പെടുത്തില്ല.
പൊതുഗതാഗത ശക്തിപ്പെടുത്തലാണ് കേരളത്തിലെ പരമപ്രധാനമായ ലക്ഷ്യം. എക്സ്പ്രസ് ഹൈവേ കോവളം - കാസർഗോഡ് ജലഗതാഗതം സാധ്യമായാൽ മാത്രമേ കേരളത്തിൻ്റെ യാത്രാ ഗതാഗതപ്രശ്നത്തിന് ഒരു പരിധിവരെ പരിഹരിക്കാൻ കഴിയുകയുള്ളൂവെന്നും സംവാദത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സിറ്റി ടു സിറ്റി ഹെലി സർവ്വീസ് വേണം. ഉൾനാടൻ ജലഗതാഗതം ശക്തിപ്പെടുത്തണം. കേരളത്തിന് പ്രകൃതി തന്ന വരദാനമാണ് ജലപാത. കോവളം മുതൽ പയ്യോളിലേക്ക് വരെ പ്രകൃതിദത്ത ജലപാതയുണ്ട്. വടകര-മാഹികനാൽ യഥാർത്ഥ്യത്തിൻ്റെ വക്കിലാണെന്നും അജിത് അഭിപ്രായപ്പെട്ടു .
kerala literature festival 2023 To recover water transport will bring a revolutionary change in Kerala -Loknath Behra
