കോഴിക്കോട് : "നമുക്ക് ശുചിത്വപരിപാലനത്തെ കുറിച്ച് സംസാരിക്കാം" എന്ന് പറഞ്ഞു കൊണ്ട് പ്രശസ്ത കലാകരിയും നടിയുമായ ജാനകി സബീഷ് ഗവൺമെൻ്റ് മെഡിക്കൽ കോളജ് ക്യാമ്പസിലെ കൊച്ചു കുട്ടികളോട് സംവദിക്കാൻ തുടങ്ങി.

വ്യത്യസ്ത തരത്തിലെ പാട്ടുകളും കഥകളും പറഞ്ഞു കൊണ്ട് വളരെ നല്ല രീതിയിൽ കുട്ടികൾ രസിച്ചു കളിച്ചു. സ്വന്തം രചിച്ച " കാട്ടിലെ കഥോത്സവം" എന്ന കഥയും , മങ്കി ഓൺ ദ ഫാസ്റ്റ്, മങ്കി കിംഗ് എന്നീ മൂന്ന് കഥകളും വളരെ ഉന്മാദ പരമായി പറഞ്ഞു.
കുട്ടികളും ജാനകി ആൻ്റിയും ചേർന്ന് മലയാളം പാട്ടുകൾ പാടി. മുതിർന്നവരിൽ അവരുടെ പഴയ കാലം തിരിച്ചു കിട്ടിയ അനുഭൂതി ആയിരുന്നു. ഒരു ചെറു പുഞ്ചിരി എല്ലാവരിലും ഉണർത്തി.
kerala literature festival 2023 Story Festival on the Beach; Actress Janaki Sabish interacts with children
