കുപ്പിവെള്ളം വാങ്ങിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം; കോഴിക്കോട് കൊയിലാണ്ടിയിൽ മദ്യപിച്ചെത്തിയ യുവാവ് കട അടിച്ചുതകര്‍ത്തു

കുപ്പിവെള്ളം വാങ്ങിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം; കോഴിക്കോട് കൊയിലാണ്ടിയിൽ മദ്യപിച്ചെത്തിയ യുവാവ് കട അടിച്ചുതകര്‍ത്തു
May 12, 2025 02:46 PM | By VIPIN P V

കൊയിലാണ്ടി (കോഴിക്കോട്): ( www.truevisionnews.com ) കാവുംവട്ടത്ത് മദ്യപിച്ചെത്തിയ യുവാവ് കട അടിച്ചുപൊളിച്ചു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. കാവുംവട്ടത്തെ ബേക്കറി കടയായ എം.വി കോര്‍ണര്‍ കടയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുപ്പിവെള്ളം വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേയ്ക്ക് നയിച്ചത്.

സംഭവത്തില്‍ കടയിലുണ്ടായിരുന്ന ചില്ലും അലമാരയും സാധനങ്ങളും നശിപ്പിച്ച നിലയിലാണുള്ളത്. കാവുംവട്ടം സ്വദേശിയായ ഉന്മേഷ് എന്നയാളാണ് ആക്രമിച്ചതെന്ന് കടയുടമ പറഞ്ഞു.

കടയില്‍ നിന്നിരുന്ന തന്റെ ഭാര്യയെയും തള്ളിയിട്ടെന്ന് കടയുടമ പറഞ്ഞു. സംഭവത്തില്‍ കൊയിലാണ്ടി പോസീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

dispute over buying bottled water A drunken youth vandalized shop Koyilandy Kozhikode

Next TV

Related Stories
കോഴിക്കോട് വടകരയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

May 12, 2025 04:43 PM

കോഴിക്കോട് വടകരയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന്...

Read More >>
 കോഴിക്കോട് വടകരയിലെ വാഹനാപകടം;  മരിച്ച നാലുപേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

May 12, 2025 07:16 AM

കോഴിക്കോട് വടകരയിലെ വാഹനാപകടം; മരിച്ച നാലുപേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

കോഴിക്കോട് വടകര മൂരാട് പാലത്തിൽ വാഹനാപകടം...

Read More >>
Top Stories