ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടിയുള്ള ഫോൺ കാൾ എത്തിയ സംഭവം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടിയുള്ള ഫോൺ കാൾ എത്തിയ സംഭവം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
May 12, 2025 01:11 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവത്തിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മുജീബ് റഹ്മാനാണ് അറസ്റ്റിലായത്. എലത്തൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. എന്തിനാണ് ഫോൺ വിളിച്ചത് എന്നതിൽ ചോദ്യം ചെയ്യൽ തുടരുകയാണ്.

പ്രതിക്കെതിരെ ഓഫിഷ്യൽ SECRET ആക്ട് ചുമത്തും. ഇയാളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച് വരികയാണ്. കൊച്ചി ഹാർബർ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാവിക സേനയുടെ വിശദമായ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുജീബ് പിടിയിലാകുന്നത്.

മൊബൈൽ ഫോൺ നമ്പർ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വ്യാജ പേരിലായിരുന്നു മുജീബ് ഫോൺ കോൾ വിളിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന വ്യാജേന വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായിരുന്നു ശ്രമം.

വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു ഫോൺ വിളിയെത്തിയത്. ‘രാഘവൻ’ എന്ന് പരിചയപ്പെടുത്തിയാണ് ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്. ഫോൺ കോളിൽ സംശയം തോന്നിയ നേവി അധികൃതർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

man arrested for seeking ins vikrant location via fake call

Next TV

Related Stories
കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

Jul 9, 2025 06:25 AM

കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

കേരളബാങ്കിന്റെ ജപ്തി ഭീഷണി മൂലം എറണാകുളം കുറുമശേരിയിൽ 46 കാരൻ...

Read More >>
ഇടിച്ച വാഹനം നിർത്തിയില്ല; അങ്കമാലിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Jul 7, 2025 02:00 PM

ഇടിച്ച വാഹനം നിർത്തിയില്ല; അങ്കമാലിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ദേശീയപാത അങ്കമാലി ചെറിയവാപ്പാലശ്ശേരിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു....

Read More >>
ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Jul 7, 2025 08:07 AM

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി...

Read More >>
മുഖം മൂടി അഴിഞ്ഞു..... താടി വടിച്ച്, തല മൊട്ടയടിച്ച്, രൂപം മാറി കൊലക്കേസ് പ്രതി; ഒടുവിൽ അന്വേഷണസംഘത്തിന്റെ വലയിൽ

Jul 2, 2025 07:18 PM

മുഖം മൂടി അഴിഞ്ഞു..... താടി വടിച്ച്, തല മൊട്ടയടിച്ച്, രൂപം മാറി കൊലക്കേസ് പ്രതി; ഒടുവിൽ അന്വേഷണസംഘത്തിന്റെ വലയിൽ

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി...

Read More >>
യന്ത്രത്തകരാർ,  കൊച്ചിയിൽനിന്നും  പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൈകുന്നു

Jul 2, 2025 10:22 AM

യന്ത്രത്തകരാർ, കൊച്ചിയിൽനിന്നും പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൈകുന്നു

യന്ത്രത്തകരാർ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ്...

Read More >>
Top Stories

//Truevisionall