ന്യൂഡല്‍ഹി: ( www.truevisionnews.com ) പാകിസ്താനുമായുള്ള സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം അടച്ചിട്ടിരുന്ന ഇന്ത്യയുടെ വടക്ക്, വടക്ക് പടിഞ്ഞാറന്‍ മേഖലകളിലെ 32 വിമാനത്താവളങ്ങള്‍ വീണ്ടും തുറന്നു.

ശ്രീനഗര്‍, ചണ്ഡീഗഡ്, അമൃത്‌സർ എന്നിവയുള്‍പ്പെടെയുള്ള ഈ വിമാനത്താവളങ്ങളില്‍ വിമാന സർവീസ് പുനരാരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് മെയ് 15 വരെ വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചിടാനായിരുന്നു നേരത്തെ തീരുമാനിച്ചത്.
എന്നാല്‍, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് തുറക്കാന്‍ തീരുമാനിച്ചത്. യാത്രക്കാര്‍ വിമാനങ്ങളുടെ ലഭ്യതയും സര്‍വീസും സംബന്ധിച്ച വിവരങ്ങള്‍ക്ക് വിമാന കമ്പനി അധികൃതരെ നേരിട്ട് സമീപിക്കുകയും അവരുടെ വെബ്‌സൈറ്റ് വഴിയുള്ള അപ്‌ഡേറ്റുകള്‍ പരിശോധിക്കുകയും വേണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
പാകിസ്താനുമായുള്ള സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ആദ്യം 24 വിമാനത്താവളങ്ങളായിരുന്നു അടച്ചത്. സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ അടച്ചിട്ട വിമാനത്താവളങ്ങളുടെ എണ്ണം 32 ആയി ഉയര്‍ന്നു. പഹല്‍ഗ്രാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായിട്ടായിരുന്നു നടപടികള്‍.
india reopens airports pakistan ceasefire
