നമ്മുടെ ലൈംഗികത ഭൂതകാലവുമായി ബന്ധപ്പെട്ടിരിക്കുന്നു- കെ.എൽ. എഫ് സംവാദം

നമ്മുടെ ലൈംഗികത ഭൂതകാലവുമായി ബന്ധപ്പെട്ടിരിക്കുന്നു- കെ.എൽ. എഫ് സംവാദം
Jan 12, 2023 01:29 PM | By Vyshnavy Rajan

കോഴിക്കോട് : കടൽക്കാറ്റിന്റെ ഊഷ്മളത കളരുന്ന തൂലിക വേദിയിൽ കേരള സർവകശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് പ്രൊഫസറും തിരുവനന്തപുരം കേരള സർവകശാലയിലെ സാംസ്കാരിക പഠന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഡോക്ടർ മീന ടി പിള്ളയും സാഹിത്യത്തിലും സാഹിത്യ സിദ്ധാദത്തിലും താല്പര്യമുള്ള ഒരു ക്ലിനിക്കൽ സൈക്കോളജിസറ്റും സൈക്കോ അനാലിസ്റ്റുമായ അമൃത നാരായണനും സംവാദം ആരംഭിച്ചു.

അവരുടെ നിർവചനങ്ങൾ കേൾവിക്കാരും പുതിയ ആശയങ്ങളും പരസ്യമായി തുറന്നു സംസാരിക്കാൻ സമൂഹം മടിക്കുന്ന സ്ത്രീകളുടെ ലൈംഗികതയെ കുറിച്ച് സംസാരിച്ചു. കേരളത്തിന്റെ ലിംഗ ചരിത്രവും ജനകീയ സംസ്കാരത്തിന്റെ അവർ താരതമ്യം ചെയ്തു.

അമൃത നാരായണൻ തന്റെ ഗ്രന്ഥത്തെ കുറിച്ച് ഇപ്രകാരം സംസാരിക്കുക ഉണ്ടായി. " സ്ത്രീകളുടെ വേദനയും സമ്മർദ്ദത്തെയും കുറിച്ച് സംസാരിക്കാനുള്ള അവസരമാണെന്ന് പറയുകയുണ്ടായി മൃദുവായ കഥകൾ സംസാരിക്കാൻ സ്ത്രീകൾ വശീകരിക്കപ്പെടുന്നുവെന്നും ലൈംഗികതയെക്കുറിച്ചുള്ള വാക്കുകൾ നിശബ്ദമാക്കപ്പെട്ടുവെന്നും അമൃത നാരായണന്റെ ആകർഷകമായ വാദത്തോടെയാണ് സെഷൻ ആരംഭിച്ചത്.

നമ്മുടെ ഭൂതകാലവുമായി ലൈംഗികത എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും സഹതാപത്തിനായി നിശബ്ദതയുടെ കച്ചവടം നടത്തുന്നതിനെക്കുറിച്ചും സെഷൻ ചർച്ച ചെയ്തു.

പരസ്യത്തിലും ജനകീയ സംസ്‌കാരത്തിലും സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചും മീന ടി പിള്ള തന്റെ വാദങ്ങൾ ഉന്നയിച്ചു. സ്ത്രീകൾക്ക് തങ്ങളുടെ ദുരിതങ്ങളെക്കുറിച്ചും ആഘാതത്തെക്കുറിച്ചും പറയാൻ ഇപ്പോൾ അവസരമുണ്ട് അമൃത കൂട്ടിച്ചേർത്തു.

Our sexuality is tied to the past- K.L. F debate

Next TV

Top Stories