കോഴിക്കോട് : രാജ്യത്തെ മുഖ്യധാര മാധ്യമങ്ങൾ പലതും അധികാര കേന്ദ്രങ്ങളാൽ ഹൈജാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞെന്ന് കെ.എൽ. എഫ് സംവാദം അഭിപ്രായപ്പെട്ടു.

മീഡിയാ ; സത്യം സത്യാനന്തരം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ദാമോദർ പ്രസാദ്, പി.ജെ ജോഷ്വാ, കെ.എ ജോണി, സോഫിയ ബിന്ദ് എന്നിവർ പാനലിസ്റ്റുകളായി. പ്രേംചന്ദ് മോഡറേറ്ററായി. കള്ളം കൊണ്ട് നേടുന്ന നേട്ടത്തെ സമൂഹം അവജ്ഞയോടെ കണ്ടിരുന്നു.
എന്നാൽ കള്ളത്തിലൂടെ നേടിയ വിജയത്തിന് കൈയ്യടിക്കുന്നതാണ് വർത്തമാനകാലം , ടെക്നോളജിയെ ഫലപ്രദമായി സത്യാനന്തരം ഉപയോഗിക്കുന്നു. സത്യം സ്ഥിരമല്ലെന്ന ശക്തമായ പഠിപ്പിക്കൽ നടക്കുന്നു. സത്യത്തിൻ്റെ പക്ഷത്ത് നിൽക്കുന്നവർക്ക് പൊതുജനാഭിപ്രായം രൂപപ്പെടുത്താൻ കഴിയുന്നതിൽ പരാജയപ്പെടുന്നു.
സത്യത്തിലുപരി ദേശീയത - മത- ജാതിയധിഷ്ടിത - വൈകാരിക രീതിയിലുള്ള പൊതുജനാഭിപ്രായം രൂപപ്പെടുന്നു. അധികാരത്തിലേക്കുള്ള വഴി തുറക്കുന്നതും അത് നിലനിർത്തുന്നതും പോസ്റ്റ് ട്രൂത്തിലൂടെയാകുന്നു. ഇത് ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാകുന്നു, പോസ്റ്റ് ട്രൂത്തിനൊപ്പം പോസ്റ്റ് ജനാധിപത്യത്തിൻ്റെയും കാലം വരുന്നു.
ചരിത്രത്തിൽ എടുത്തു നോക്കിയാൽ ഇന്ത്യയുടെ വിഭജനം കാലഘട്ടത്തിൽ വരെ പോസ്റ്റ് ട്രൂത്ത് പങ്കു വഹിച്ചിട്ടുണ്ട്. യഥാർത്ഥ്യ സത്യങ്ങളെ അസത്യമാക്കുകയും വസ്തുതകളെ നിരാകരിക്കുകയും ചെയ്യുന്നതാണ് വർത്തമാന കാലം . ഭരണാധികാരികൾക്ക് മാധ്യമങ്ങൾ കുഴലൂതുമ്പോൾ ബദൽ മാധ്യമങ്ങളുടെ പങ്ക് വലുതാണ്.
സത്യം സധൈര്യം വിളിച്ചു പറയുന്ന ബദൽ മാധ്യമൾ വേട്ടയാടപ്പെടുന്നു. മാധ്യമസാക്ഷരത ശക്തമാക്കണം. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം അൻപതാം സ്ഥാനത്താണെന്നും സോഫിയ ബിന്ദ് അഭിപ്രായപ്പെട്ടു.
സത്യാനന്തര കാലത്ത് നമുക്ക് ജീവിക്കാനാവില്ല. അങ്ങിനെ ഒരു കാലമുണ്ടാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് കെ.എ ജോണി അഭിപ്രായപ്പെട്ടു. സത്യത്തെ ഇല്ലാതാക്കുന്ന പ്രചാരണമാണ് പോസ്റ്റ് ട്രൂത്ത്. സത്യം ചെരുപ്പിടും മുമ്പേ കള്ളം ലോകം ചുറ്റിവരന്നു.
ഭരണകൂടത്തിന് ജുഡീഷ്വറി പോലും വഴിയപ്പെടുന്നു. സത്യത്തിന് വേണ്ടി നിലകൊണ്ടവർക്ക് ഭരണകൂടം വിധിക്കുന്നത് ജയിലറകളാണ് . മാധ്യമ ലോകം ഇല്ലാതായാൽ ജനാധിപത്യം തകരും. പോസ്റ്റ് ട്രൂത്തിൻ്റെ ഉത്തരവാധിത്വത്തിൽ നിന്ന് മാധ്യമ പ്രവർത്തകർ ഒളിച്ചോടുകയാണെന്ന് സംവാദത്തിൽ പ്രേക്ഷകരും ചൂണ്ടി കാട്ടി.
Mainstream media hijacked by power centers - K.L. F debate
