വടകര : പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ. വിപുലീകരിച്ച ഡെര്‍മറ്റോളജി ആന്റ് കോസ്‌മെറ്റോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ ഉദ്ഘാടനം പ്രമുഖ പ്ലാസ്റ്റിക് സര്‍ജനും അബുദാബി ലൈഫ് കെയര്‍ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍ പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുമായ ഡോ. ഉസ്മാന്‍ ജാസ്മിന്‍ നിര്‍വ്വഹിച്ചു.

പാര്‍ക്കോ ചെയര്‍മാന്‍ പിപി അബൂബക്കര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നസീര്‍ പി, ഡയറക്ടര്‍ ആഷിഖ് അബൂബക്കര്‍, പാര്‍ക്കോ ഡോക്ടേര്‍സ് ക്ലബ്ബ് പ്രസിഡണ്ടും നിയോ നാറ്റോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. നൗഷീദ് അനി എം, കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ് ആന്റ് കോസ്മെറ്റോളജിസ്റ്റ് ഡോ. നഫീന ജാസ്മിന്‍ സംസാരിച്ചു.
നവീന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വിപുലമായ സംവിധാനങ്ങളുമായാണ് ഡെര്‍മറ്റോളി ആന്റ് കോസ്‌മെറ്റോളജി വിഭാഗം വിപുലീകരിച്ചിരിക്കുന്നത്. സ്‌കാര്‍ നീക്കംചെയ്യുന്നതിനുള്ള റേഡിയോ ഫ്രീക്വന്‍സി സബ്സിഷന്‍ പ്രക്രിയയ്ക്ക് ഏറ്റവും പുതിയ സലിന പിആര്‍ വടകരയില്‍ ആദ്യമായി പാര്‍ക്കോ അവതരിപ്പിക്കുകയാണ്.
ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍, ലേസര്‍ ഹെയര്‍ റിമൂവല്‍, ആക്നേ സ്‌കാര്‍ റിഡക്ഷന്‍, ആന്റി ഏജിംഗ് ട്രീറ്റ്മെന്റ്, റിങ്കിള്‍ റിഡക്ഷന്‍, ഫെയ്സ് റിജുവിനേഷന്‍, പിഗ്മെന്റേഷന്‍ ട്രീറ്റ്മെന്റ്സ്, കെമിക്കല്‍ പീല്‍സ്, ഹൈഡ്രഫേഷ്യല്‍, മീശോ തെറാപ്പി, ഹെയര്‍ റീ ഗ്രോത്ത് ട്രീറ്റ്മെന്റ്, പി.ആര്‍.പി, ഗ്ലൂള്‍ട്ടാത്തിയോണ്‍, മൈക്രോ നീഡില്‍ഡ് ആര്‍.എഫ് തുടങ്ങിയ എല്ലാവിധ ചര്‍മ്മരോഗ-സൗന്ദര്യ ചികിത്സകളും ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. നഫീന ജാസ്മിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെര്‍മറ്റോളജി ആന്റ് കോസ്മെറ്റോളജി വിഭാഗത്തില്‍ ലഭ്യമാണ്.
Parco jumps; An expanded Department of Dermatology and Cosmetology was inaugurated
