കാസര്‍കോട്: ഫിഫ ലോകകപ്പില്‍ സൗദി അറേബ്യയോടേറ്റ തോല്‍വി(1-2) അര്‍ജന്റീനന്‍ ആരാധകര്‍ക്ക് താങ്ങാനാവുന്നതായിരുന്നില്ല.
അങ്ങനെ നിയന്ത്രണംവിട്ട് കരഞ്ഞ നിരവധി കട്ട ഫാന്സില് ഒരാളാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരന് നിബ്രാസ്. ‘ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല’ എന്ന നിബ്രാസിന്റെ വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.
രണ്ടാം മത്സരത്തില്‍ മെക്സിക്കോയെ 2-0ന് തകര്‍ത്ത് അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തിയപ്പോള്‍ മറ്റൊരു സന്തോഷം കൂടി നിബ്രാസിനെ തേടിയെത്തി.
പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ മത്സരം കാണാന്‍ ഖത്തറിലേക്ക് പറക്കാനുള്ള അവസരമാണ് നിബ്രാസിന് വന്നുചേര്‍ന്നിരിക്കുന്നത്.
ഗ്രൂപ്പ് സിയില്‍ നാല് പോയിന്റുള്ള പോളണ്ടിന് പിന്നില്‍ മൂന്ന് പോയിന്റുമായി രണ്ടാമതാണ് ലിയോണല്‍ മെസിയുടെ അര്‍ജന്റീന. ഡിസംബര്‍ ഒന്നിന് പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തോടെ അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Nibras to Qatar to watch Messi play