കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

കോഴിക്കോടുനിന്ന്  ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി
Nov 28, 2022 09:24 AM | By Susmitha Surendran

കോഴിക്കോട്: കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി. ആംബുലൻസിന് നേരെ ഇന്നലെ മധ്യപ്രദേശിൽ വച്ച് ആക്രമണമുണ്ടായ സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം.

ഇന്ന് വൈകീട്ടോടെ ലക്ഷ്യസ്ഥാനത്തേക്കെത്തുമന്ന് ആംബുലൻസ് ഡ്രൈവർ ഫഹദ് പറഞ്ഞു. കോഴിക്കോട് ട്രെയിൻതട്ടി മരിച്ച ബിഹാർ പുർണിയ സ്വദേശിയുടെ മൃതദേഹവുമായി പോകുന്നതിനിടെ, ഇന്നലെ രാവിലെ ജബൽപൂർ - റിവ ദേശീയ പാതയിൽ വച്ചാണ് ആംബുലൻസ് ആക്രമിക്കപ്പെട്ടത്.

ചില്ലുകൾ തകർന്നതോടെ യാത്ര തുടരാനാവാത്ത അവസ്ഥ. ദിവസങ്ങൾ പഴക്കമുളള മൃതദേഹമുമായി വഴിയരികിൽ നിൽക്കുന്നതിൽ ആശങ്കയുണ്ടെന്ന് കാണിച്ച് റിവ പൊലീസിൽ ആംബുലൻസ് ഡ്രൈവർ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ല.

ആംബുലൻസ് ആക്രമിക്കപ്പെട്ട വാർത്ത പുറത്തുവന്നതോടെയാണ് ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂർ ഇടപെട്ട് ബിഹാർ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുന്നത്. തുടർന്ന് രാത്രിയോടെ പുർണിയ എസ് പി വിഷയത്തിലിടപെട്ടു.

ബിഹാർ പൊലീസ് അകമ്പടിയോടെ ആംബുലൻസ് വീണ്ടും യാത്ര തുടങ്ങി ദേശീയ പാതയയിൽ ആളൊഴിഞ്ഞയിടത്തുവച്ചായിരുന്നു ആക്രമണം. വെടിവെപ്പാണെന്നും അക്രമികൾ ആരെന്നറിയില്ലെന്നും ആംബുലൻസ് ഡ്രൈവർ മൊഴി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ റിവ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Bihar police provided security for the ambulance that went from Kozhikode to Bihar with the dead body

Next TV

Related Stories
ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

Feb 6, 2023 01:50 PM

ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

7 വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടി കൈകളിലും കാലുകളിലും അമ്മ പൊള്ളൽ ഏൽപ്പിച്ചിരുന്നു....

Read More >>
നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

Feb 6, 2023 01:43 PM

നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതുവഴി പൂജാസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കണ്ട രാസപ്പൻ ആശാരി...

Read More >>
ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

Feb 6, 2023 01:43 PM

ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

അതിന് ശേഷം ബാരിക്കേഡുകൾ തള്ളിമാറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പിരിഞ്ഞ് പോകാതെ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങിയ പ്രവർത്തകർക്ക് നേരെ പൊലീസ്...

Read More >>
പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്

Feb 6, 2023 01:22 PM

പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്

പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്. എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറകയ്ക്കലിനെ എൻഐഎ ചോദ്യം ചെയ്യുന്നു. തൃശൂരിൽ...

Read More >>
ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

Feb 6, 2023 12:33 PM

ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം. മൂന്നംഗ സംഘമാണ് ആക്രമണം...

Read More >>
‘ഒരു മകൻ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ വേദന’; ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് വിഡിയോ

Feb 6, 2023 12:11 PM

‘ഒരു മകൻ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ വേദന’; ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് വിഡിയോ

‘അപ്പന് വേണ്ടി പുലിപ്പാല് തേടിപ്പോയ കഥയുണ്ട്. ആ ഗതികേടിലാണ് ഇന്ന് ഞാൻ. കേരള സമൂഹത്തിൽ മറ്റൊരു മകനും ഇത് ഉണ്ടാകാതിരിക്കട്ടെ’ ചാണ്ടി ഉമ്മൻ...

Read More >>
Top Stories