തിരുവനന്തപുരം നഗരസഭയിൽ ഗേറ്റുകളുപരോധിച്ച് യുവമോർച്ച; ജീവനക്കാരുമായി വാക്കേറ്റം

തിരുവനന്തപുരം നഗരസഭയിൽ ഗേറ്റുകളുപരോധിച്ച് യുവമോർച്ച; ജീവനക്കാരുമായി വാക്കേറ്റം
Nov 25, 2022 11:46 AM | By Susmitha Surendran

തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ യുവമോർച്ചയുടെ ഉപരോധം. നഗരസഭാ ഗേറ്റുകൾ യുവമോർച്ചാ പ്രവർത്തകർ ഉപരോധിച്ചതോടെ കോർപ്പറേഷൻ ജീവനക്കാർക്ക് അകത്ത് കടക്കാനായില്ല. പ്രവേശന കവാടങ്ങൾ ഉപരോധിച്ച് പ്രതിഷേധം നടന്നു.

ഇതോടെ ജീവനക്കാരുമായി വാക്കേറ്റവുമുണ്ടായി. ആരെയും കോർപറേഷനിലേക്ക് കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു യുവമോർച്ച പ്രവർത്തകർ. ഇതോടെ പൊലീസ് ഇടപെട്ട് കോർപറേഷന് പിറകിലെ ഗേറ്റ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി.

നഗരസഭയുടെ പ്രധാനപ്പെട്ട പ്രവേശന കവാടമായ മൂന്ന് ഗേറ്റുകളും ഉപരോധിച്ചു. എന്നാൽ പിൻഭാഗത്തെ കവാടത്തിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുമാറ്റി. ഈ ഗേറ്റ് വഴി മേയറും ജീവനക്കാർ ഉൾപ്പെടയുള്ളവരെ നഗരസഭയ്ക്ക് അകത്തേക്ക് കയറ്റി. പ്രധാനപ്പെട്ട രണ്ട് പ്രവേശന കവാടങ്ങളിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

Yuva Morcha blocked gates in Thiruvananthapuram Municipality; Argument with employees

Next TV

Related Stories
#arrest | നാദാപുരത്ത് ഓപൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

Apr 26, 2024 09:00 PM

#arrest | നാദാപുരത്ത് ഓപൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത്...

Read More >>
#died |തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

Apr 26, 2024 08:49 PM

#died |തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും...

Read More >>
#clash | പാനൂരിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷം; നിരവധി പേർക്ക് പരിക്ക്

Apr 26, 2024 08:33 PM

#clash | പാനൂരിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷം; നിരവധി പേർക്ക് പരിക്ക്

ബൂത്തിനകത്ത്' യുഡിഎഫ് ഏജൻറ് മുനീറിനെ എൽഡിഎഫ് ഏജൻ്റ്...

Read More >>
#UDF | കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ കൊലവിളി

Apr 26, 2024 08:20 PM

#UDF | കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ കൊലവിളി

ബൂത്തിൽ എത്തിയ സ്ഥാനാർഥി പ്രിസൈഡിംഗ് ഓഫീസറുടെ അടുത്തെത്തി വിവരങ്ങൾ...

Read More >>
Top Stories