ആമസോൺ അക്കാദമി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു

ആമസോൺ അക്കാദമി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു
Nov 25, 2022 08:31 AM | By Susmitha Surendran

രാജ്യത്തെ എഡ്ടെക് പ്ലാറ്റ്ഫോമായ തങ്ങളുടെ സഹോദര സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ആമസോൺ കമ്പനി വ്യക്തമാക്കി. 2023 ഓഗസ്റ്റ് മുതൽ കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കില്ല.

ഇപ്പോഴത്തെ അക്കാദമിക് ബാച്ചിൽ പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും മുഴുവൻ പണവും തിരിച്ച് നൽകുമെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് ജോയിന്റ് എൻട്രൻസ് എക്സാമിന് സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ 2021 ജനുവരി മാസത്തിലാണ് ആമസോൺ അക്കാദമി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്.

കൊവിഡിനെ തുടർന്ന് ശക്തമായ ഇന്ത്യയിലെ എഡ്ടെക് സെക്ടറിൽ കാലൂന്നുകയെന്ന ലക്ഷ്യമായിരുന്നു കമ്പനിക്ക്. ബൈജൂസ്, അൺഅക്കാദമി, വേദാന്തു തുടങ്ങിയ ഇന്ത്യൻ കമ്പനികൾക്ക് വലിയ വെല്ലുവിളിയായിരുന്നു ആമസോണിന്റെ വരവ്.

അതേസമയം, നിലവിലെ ഉപഭോക്താക്കളുടെ താത്പര്യം കൂടി സംരക്ഷിക്കാനുറച്ച് ഘട്ടംഘട്ടമായാവും കമ്പനി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുക. കഴിഞ്ഞ മാസം തന്നെ കമ്പനി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന സൂചന തൊഴിലാളികൾക്ക് ലഭിച്ചിരുന്നു.

2024 ഒക്ടോബർ വരെ സ്റ്റഡി മെറ്റീരിയലുകൾ ഓൺലൈനായി ഉപഭോക്താക്കൾക്ക് കിട്ടും. എന്നാൽ ഇതിന് തുക ഈടാക്കില്ലെന്നും മുഴുവൻ ഫീസും തിരികെ നൽകുമെന്നും ആമസോൺ വ്യക്തമാക്കിയിട്ടുണ്ട്.

Amazon Academy shuts down operations in India

Next TV

Related Stories
മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

May 13, 2025 09:23 AM

മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

വളർത്തുമൃഗങ്ങളുടെ ശബ്ദങ്ങൾ മനുഷ്യഭാഷയിലേക്ക് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ഛ് തർജ്ജിമ...

Read More >>
Top Stories