22കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയുടെ അച്ഛനും അമ്മയും അറസ്റ്റിൽ

22കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയുടെ അച്ഛനും അമ്മയും അറസ്റ്റിൽ
Nov 22, 2022 09:22 AM | By Vyshnavy Rajan

യുപിയിലെ മഥുരയിൽ യമുന എക്‌സ്‌പ്രസ്‌വേയ്ക്ക് സമീപം സ്യൂട്ട്‌കേസിനുള്ളിൽ 22കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ അച്ഛനും അമ്മയും അറസ്റ്റിലായി. ആയുഷി ചൗധരിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

മറ്റൊരു ജാതിയിലുള്ളയാളെ വിവാഹം ചെയ്തതിൽ ആയുഷിയോട് കുടുംബത്തിന് എതിർപ്പുണ്ടായിരുന്നു. ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് ആയുഷിയെ വെടിവെച്ച ശേഷം അച്ഛൻ, മൃതദേഹം സ്യൂട്ട്‌കേസിൽ പൊതിഞ്ഞ് ഹൈവേയിൽ തള്ളുകയായിരുന്നു.സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തിയപ്പോഴും അത് ആരുടേതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

പിന്നീട് ഒരു അഞ്ജാതൻ ഫോണിലൂടെ നൽകിയ വിവരങ്ങളാണ് മൃതദേഹം ആയുഷിയുടേതെന്ന് തിരിച്ചറിയാൻ സഹായിച്ചത്. ദില്ലിയിലെ ബദര്‍പൂരിലെ വസതിയില്‍ വച്ചായിരുന്നു ദുരഭിമാനക്കൊല നടന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒരു ചുവന്ന സ്യൂട്ട് കേസിനുള്ളിലാക്ക് യമുനാ എക്സ്പ്രസ് വേയില്‍ മഥുര ജില്ലയിലെ റായ മേഖലയില്‍ തള്ളുകയായിരുന്നു.

നവംബര്‍ 18നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭരത്പൂര്‍ സ്വദേശിയായ ഛത്രപാല്‍ എന്ന യുവാവുമായി 22കാരിയായ ആയുഷി പ്രണയത്തിലായിരുന്നു. ഒരു വര്‍ഷം മുന്‍പ് ആര്യ സമാജ് ക്ഷേത്രത്തില്‍ വച്ച് ഇരുവരും രഹസ്യമായി വിവാഹിതരായി. വിവാഹശേഷവും മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്.

നവംബര്‍ 17ന് ഉച്ച കഴിഞ്ഞ ശേഷം ആയുഷിയും അമ്മയും തമ്മില്‍ വിവാഹത്തേച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതോടെയാണ് രഹസ്യ വിവാഹത്തേക്കുറിച്ച് യുവതിയുടെ വീട്ടിലറിയുന്നത്. അമ്മ പറഞ്ഞത് പിതാവും രഹസ്യ വിവാഹത്തേക്കുറിച്ച് അറിഞ്ഞ് ക്ഷുഭിതനായി. വിവാഹം അംഗീകരിക്കാന്‍ ഒരിക്കലും തയ്യാറാവില്ലെന്ന് പിതാവ് ആയുഷിയോട് പറഞ്ഞു.

ഇതിനേച്ചൊല്ലി മൂവരും തര്‍ക്കിക്കുകയായിരുന്നു. ഇഥിനിടയില്‍ പിതാവ് ആയുഷിയുടെ നെഞ്ചിലേക്ക് വെടി വയ്ക്കുകയായിരുന്നു. വെടിയേറ്റ ആയുഷി സംഭവ സ്ഥലത്ത വച്ച് തന്നെ മരിച്ചു. മകള്‍ മരിച്ചതിന് പിന്നാലെ പിതാവ് സമീപത്തെ കടയില്‍ നിന്ന് പോളിത്തീന്‍ കവര്‍ വാങ്ങിക്കൊണ്ടുവന്നു. ഇതുപയോഗിച്ച് മൃതദേഹം പാക്ക് ചെയ്ത് സ്യൂട്ട് കേസിലാക്കി.

പുലര്‍ച്ചെ 3 മണിയോടെ മൃതദേഹവുമായി കാറില്‍ എക്സ്പ്രസ് വേയിലെത്തി 5 മണിയോടെ മൃതദേഹം റോഡില്‍ തള്ളുകയായിരുന്നു. വീട്ടില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം തള്ളിയത്. പിതാവ് വാഹനം ഓടിക്കുമ്പോള്‍ അമ്മ പിന്‍സീറ്റിലുണ്ടായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.

മൃതദേഹം കണ്ടെത്തി രണ്ട് ദിവസത്തിന് ശേഷം ആയുഷിയുടെ അമ്മയും സഹോദരനുമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പോസ്റ്റ് മോര്‍ട്ടത്തിനെത്തിച്ച മൃതദേഹം പൊട്ടിക്കരഞ്ഞാണ് ഇരുവരും തിരിച്ചറിഞ്ഞത്. എന്നാല്‍ മകളെ കാണാതായത് സംബന്ധിച്ച് കുടുംബം പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. ഇതില്‍ പൊലീസിന് അസ്വഭാവികത തോന്നിയിരുന്നു.

22-year-old's body was found; The girl's father and mother were arrested

Next TV

Related Stories
#gangrape | കൂട്ടബലാൽസംഗം, മണിക്കൂറുകൾക്കകം യുവതിയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവം; നിർണായകമായത് മരണമൊഴി വീഡിയോ

Sep 24, 2023 11:46 PM

#gangrape | കൂട്ടബലാൽസംഗം, മണിക്കൂറുകൾക്കകം യുവതിയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവം; നിർണായകമായത് മരണമൊഴി വീഡിയോ

മരിക്കുന്നതിന് മുൻപായി ഇവർ പ്രതികളുടെ പേരുവിവരങ്ങൾ സൂചിപ്പിക്കുന്ന ഒരു വീഡിയോ റെക്കോർഡ്...

Read More >>
#attack | മദ്യസൽക്കാരത്തിനിടെ സംഘർഷം; മർദ്ദനമേറ്റ യുവാവിന്റെ മൃതദേഹം റോഡിൽ

Sep 24, 2023 10:32 PM

#attack | മദ്യസൽക്കാരത്തിനിടെ സംഘർഷം; മർദ്ദനമേറ്റ യുവാവിന്റെ മൃതദേഹം റോഡിൽ

ധനേഷും സുഹൃത്തുക്കളുമായ നാല് പേരും ചേർന്ന് ധനേഷിന്റെ വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളിലൊരാളുമായി...

Read More >>
#brutallybeaten| പട്‌നയിൽ ദലിത് യുവതിയെ നഗ്നയാക്കി ക്രൂരമർദ്ദനം; മുഖത്ത് മൂത്രമൊഴിച്ചു

Sep 24, 2023 10:23 PM

#brutallybeaten| പട്‌നയിൽ ദലിത് യുവതിയെ നഗ്നയാക്കി ക്രൂരമർദ്ദനം; മുഖത്ത് മൂത്രമൊഴിച്ചു

ആൾക്കൂട്ടത്തിനു മുന്നിൽ നഗ്നയാക്കി നടത്തിക്കുമെന്നും...

Read More >>
#murder | ഭൂമി തർക്കത്തിന്‍റെ പേരിൽ ഡോക്ടറെ തല്ലിക്കൊന്നു; ബി.ജെ.പി നേതാവിന്‍റെ ബന്ധുവിനും പങ്ക്

Sep 24, 2023 04:10 PM

#murder | ഭൂമി തർക്കത്തിന്‍റെ പേരിൽ ഡോക്ടറെ തല്ലിക്കൊന്നു; ബി.ജെ.പി നേതാവിന്‍റെ ബന്ധുവിനും പങ്ക്

മാപ്പ് തയ്യാറാക്കുന്നയാൾക്ക് നൽകാനാണെന്നായിരുന്നു പറഞ്ഞതെന്നും പിന്നീട് രാത്രിയോടെ പരിക്കേറ്റ നിലയിൽ ഓട്ടോയിൽ...

Read More >>
#murder |   മൂന്നുമാസമായി ലൈംഗികപീഡനം;  14-കാരി പിതാവിനെ വെടിവെച്ച് കൊന്നു

Sep 24, 2023 03:03 PM

#murder | മൂന്നുമാസമായി ലൈംഗികപീഡനം; 14-കാരി പിതാവിനെ വെടിവെച്ച് കൊന്നു

മൂന്നുമാസമായി പിതാവ് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്നും ഇതേത്തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നുമായിരുന്നു...

Read More >>
#arrest | വിവാഹമോചനം സംബന്ധിച്ച തർക്കത്തിനിടെ ഭർത്താവിനു നേരെ വെടിയുതിർത്തു; ഭാര്യ അറസ്റ്റിൽ

Sep 24, 2023 12:55 PM

#arrest | വിവാഹമോചനം സംബന്ധിച്ച തർക്കത്തിനിടെ ഭർത്താവിനു നേരെ വെടിയുതിർത്തു; ഭാര്യ അറസ്റ്റിൽ

സെപ്റ്റംബർ 20നാണ് സംഭവം.ഭർത്താവിനും തനിക്കും ഷെയറുള്ള വീട്ടിലേക്ക് പോയതായിരുന്നു...

Read More >>
Top Stories