ഒരേ മെസെജ് ഫോർവേഡ് ചെയ്ത് മിനക്കെടെണ്ട... പുത്തൻ അപ്ഡേറ്റുമായി വാട്സ് ആപ്പ്

ഒരേ മെസെജ് ഫോർവേഡ് ചെയ്ത് മിനക്കെടെണ്ട... പുത്തൻ അപ്ഡേറ്റുമായി വാട്സ് ആപ്പ്
Nov 15, 2022 11:51 AM | By Vyshnavy Rajan

രേ മെസെജ് ഫോർവേഡ് ചെയ്ത് മിനക്കെടെണ്ട. ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളൊക്കെ ഇനി ഒരു കുടുംബമാകും. അതിനുള്ള അപ്ഡേറ്റുമായാണ് ഇക്കുറി വാട്ട്സാപ്പ് എത്തിയിരിക്കുന്നത്. ഇനി ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാനാണ് പുതിയ ഫീച്ചർ വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സാപ്പിന്റെ പുതിയ കമ്മ്യൂണിറ്റി ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും വെബ്പതിപ്പിലും ലഭ്യമാണ്. വാട്ട്സാപ്പിലെ ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കുകയാണ് ഈ ഫീച്ചർ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരേ പോലെയുള്ള ഗ്രൂപ്പുകളെല്ലാം ഒരു കമ്മ്യൂണിറ്റിയ്ക്ക് കീഴിൽ കൊണ്ടുവരാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.

വാട്ട്സാപ്പ് കമ്മ്യൂണിറ്റീസ് ഉപയോഗിച്ച് ഒരു കൂട്ടം ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിയും. വാട്ട്സാപ്പ് ഗ്രൂപ്പുകളും കമ്മ്യൂണിറ്റികളും രണ്ടാണ്. സ്‌കൂളുകൾ, ഓഫീസുകൾ, ക്യാമ്പസ് പോലെയുള്ള ഇടത്തെ ഗ്രൂപ്പുകളെ ഒന്നിച്ച് കൊണ്ടുവരാൻ കഴിയുമെന്നതാണ് കമ്മ്യൂണിറ്റിസിന്റെ ഗുണം.

ആൻഡ്രോയിഡിലും ഐഒഎസിലും ചാറ്റിന് അടുത്തായി തന്നെ കമ്മ്യൂണിറ്റീസിന്റെ ലോഗോ കാണാം. വാട്‌സാപ്പ് വെബിൽ നോക്കിയാൽ ഏറ്റവും മുകളിലായി കമ്മ്യൂണിറ്റീസ് ലോഗോ ഉണ്ടാകും. കമ്മ്യൂണിറ്റിസ് ക്രിയേറ്റ് ചെയ്യുന്നതെങ്ങനെ എന്ന് സംശയമുള്ളവർ ഒരുപാട് കാണും. കമ്മ്യൂണിറ്റിസ് ക്രിയേറ്റ് ചെയ്യാൻ എളുപ്പമാണ്.

വാട്ട്സാപ്പിലെ കമ്മ്യൂണിറ്റീസ് ടാബ് തുറക്കുക അതിനു ശേഷം ന്യൂ കമ്മ്യൂണിറ്റീസ് തിരഞ്ഞെടുക്കണം. അടുത്തതായി കമ്മ്യൂണിറ്റിയുടെ പേരും വിവരണവും പ്രൊഫൈൽ ചിത്രവും നൽകണം. തുടർന്ന് വരുന്ന പച്ച നിറത്തിലുള്ള 'ആരോ' ഐക്കൺ ക്ലിക്ക് ചെയ്യുക.

അപ്പോൾ ക്രിയേറ്റ് ആകുന്ന കമ്മ്യൂണിറ്റിയ്ക്ക് കീഴിൽ പുതിയ ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്യാനാകും. ആവശ്യമെങ്കിൽ നിലവിലുള്ള ഗ്രൂപ്പുകളെ കമ്മ്യൂണിറ്റിയിൽ ചേർക്കുകയും ചെയ്യാം. ഗ്രൂപ്പുകൾ ആഡ് ചെയ്തതിനു ശേഷം പച്ച നിറത്തിലുള്ള ചെക്ക് മാർക്ക് ബട്ടൻ ക്ലിക്ക് ചെയ്യണം.

ഏകദേശം 50 ഗ്രൂപ്പുകൾക്ക് വരെ ഒരു കമ്മ്യൂണിറ്റിയുടെ ഭാഗമാകാം. കൂടാതെ 5000 പേരടങ്ങുന്ന അനൗൺസ്‌മെന്റ് ഗ്രൂപ്പും നിർമിക്കാൻ ഇതിലൂടെ കഴിയും. കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഇഷ്ടമുള്ള വേറെ ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യാം.

പക്ഷേ അഡ്മിൻമാർക്ക് മാത്രമേ കമ്മ്യൂണിറ്റീസ് അനൗൺസ്‌മെന്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ. എല്ലാ ഗ്രൂപ്പികളിലെയും അംഗങ്ങളിലേക്ക് മെസെജ് എളുപ്പത്തിൽ എത്തിക്കാൻ ഇത് സഹായിക്കും.അനൗൺമെന്റ് ഗ്രൂപ്പിൽ അഡ്മിൻമാരുടെ മാത്രമേ നമ്പർ പ്രദർശിപ്പിക്കൂ എന്ന പ്രത്യേകതയും ഉണ്ട്.

Don't worry about forwarding the same message... WhatsApp with new update

Next TV

Related Stories
ആമസോൺ അക്കാദമി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു

Nov 25, 2022 08:31 AM

ആമസോൺ അക്കാദമി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു

രാജ്യത്തെ എഡ്ടെക് പ്ലാറ്റ്ഫോമായ തങ്ങളുടെ സഹോദര സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ആമസോൺ കമ്പനി വ്യക്തമാക്കി....

Read More >>
വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച് ട്വിറ്റർ

Nov 12, 2022 09:32 PM

വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച് ട്വിറ്റർ

വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച്...

Read More >>
ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം കാണാം

Nov 4, 2022 07:42 PM

ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം കാണാം

ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം...

Read More >>
ഇൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക പരാതി

Oct 31, 2022 11:16 PM

ഇൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക പരാതി

ഇൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക...

Read More >>
സേവനം തടസപ്പെട്ടതിന്റെ കാരണം; കേന്ദ്ര സര്‍ക്കാറിന് റിപ്പോർട്ട് സമർപ്പിച്ച് വാട്ട്സ്ആപ്പ്

Oct 28, 2022 03:57 PM

സേവനം തടസപ്പെട്ടതിന്റെ കാരണം; കേന്ദ്ര സര്‍ക്കാറിന് റിപ്പോർട്ട് സമർപ്പിച്ച് വാട്ട്സ്ആപ്പ്

സേവനം തടസപ്പെട്ടതിന്റെ കാരണം; കേന്ദ്ര സര്‍ക്കാറിന് റിപ്പോർട്ട് സമർപ്പിച്ച് വാട്ട്സ്ആപ്പ്...

Read More >>
 ട്വിറ്ററിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ഇലോണ്‍ മസ്‌ക്; പിന്നാലെ സിഇഒയെയും സിഎഫ്ഒയെയും നീക്കി

Oct 28, 2022 10:16 AM

ട്വിറ്ററിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ഇലോണ്‍ മസ്‌ക്; പിന്നാലെ സിഇഒയെയും സിഎഫ്ഒയെയും നീക്കി

ട്വിറ്ററിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ഇലോണ്‍ മസ്‌ക്; പിന്നാലെ സിഇഒയെയും സിഎഫ്ഒയെയും...

Read More >>
Top Stories